ഉണ്ടാക്കാം ഹുമ്മുസ് അറബിക് ഡിപ്പ്
ആവശ്യമായ ചേരുവകള്‍
വെള്ളക്കടല വേവിച്ചത് -അര കപ്പ്
തഹിന പേസ്റ്റ് - ആവശ്യത്തിന് (4,5 ടേബിള്‍ സ്പൂണ്‍)
വെളുത്തുള്ളി - രണ്ട് അല്ലി
ചെറുനാരങ്ങ നീര് -ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
തയാറാക്കുന്ന വിധം
വേവിച്ചെടുത്ത വെള്ളക്കടലയിലേക്ക് ആവശ്യത്തിന് തഹിന പേസ്റ്റ് ചേര്‍ക്കുക. ഇതിലേക്ക് രണ്ടല്ലി വെളുത്തുള്ളി, അല്പം ചെറുനാരങ്ങ നീര് കൂടെ ഒഴിക്കുക. കടല വേവിക്കുമ്പോള്‍ ഉപ്പിട്ടില്ലങ്കില് ഉപ്പിടുക. രണ്ട് ഐസ്ക്യൂബുമിട്ട് അല്പം വെള്ളമൊഴിച്ച് നന്നായി ബ്ലന്‍ഡ് ചെയ്തെടുക്കുക. ലൂസായി പോവരുത്. ഇത് ഒരു ക്രീമി ടെക്സചറിലാണ് വേണ്ടത്. ശേഷം നന്നായി ബ്ലന്‍ഡ് ചെയ്യുക. കുറച്ച് ഒലീവ് ഓയില്‍ ചേര്‍ത്ത് വീണ്ടും ബ്ലന്‍ഡ് ചെയ്യുക. എന്നിട്ട് ഒരു പരന്ന പാത്രത്തിലേക്ക് മാറ്റുക. അതിനു മുകളിലേക്ക് ഒലീവ് ഓയില്‍ ഒഴിക്കുക.
ശേഷം ഒലീവ് കായ വട്ടത്തില്‍ അരിഞ്ഞെടുത്തതും വെള്ളക്കടലയും വച്ച് അലങ്കരിക്കാം. ബാക്കിയുണ്ടെങ്കില്‍ എയര്‍ടൈറ്റ് കണ്ടെയ്നറില്‍ ഫ്രിഡ്ജില്‍ വയ്ക്കാം.
സോസേജിനൊപ്പമോ നാനുറൊട്ടിക്കൊപ്പമോ കുബുസിനൊപ്പമോ ഹുമ്മുസ് കഴിക്കാം.
ഗ്രില്ഡി ചിക്കന്റെ കൂടെ ഡിപ്പിങ് സോസ് ആയും കഴിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."