HOME
DETAILS
MAL
കീം 2024; ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി
May 20 2024 | 12:05 PM
2024-25 അധ്യായന വര്‍ഷത്തെ ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷയായ കീം 2024- തീയതി പുതുക്കി. ജൂണ്‍ 6ന് ഉച്ചയ്ക്ക് 3.30 മുതല്‍ 5 മണി വരെയാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ. ഫാര്‍മസി പരീക്ഷ മാത്രം എഴുതുന്ന വിദ്യാര്‍ഥികള്‍ 6ന് ഒരു മണിക്ക് പരീക്ഷ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cee.kerala.gov.in, ഫോണ്‍: 0471 2525300.
ഫാര്‍മസിക്ക് പുറമെ എഞ്ചിനീയറിങ്, ആര്‍കിടെക്ച്ചര്‍, മറ്റ് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷയാണ് കീം. ജൂണ്‍ ഒന്നുമുതല്‍ 9 വരെയാണ് ഇത്തവണ പരീക്ഷ നടക്കുക. ജൂണ്‍ 20നോ, അതിന് മുന്‍പോ ആയി ഫലം പ്രസിദ്ധീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."