ആസൂത്രണമില്ലാതെ റോഡ് പണി; തലസ്ഥാനത്ത് ജനജീവിതം ദുസ്സഹം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയില്‍ നേരിട്ട് കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. സ്മാര്‍ട്ട് റോഡുകളുടെ നിര്‍മാണം അനന്തമായി നീളുന്നത് മൂലം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടിലാഴ്ത്തിയ സാഹചര്യത്തിലാണ് കമ്മീഷന്റെ നടപടി. വിഷയത്തില്‍ നഗരസഭാ സെക്രട്ടറി രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥിന്റേതാണ് വിധി.
തലസ്ഥാന നഗരയിലെ 80 റോഡുകളാണ് സ്മാര്‍ട്ട് റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നത്. 273 കോടിയാണ് പദ്ധതിയുടെ ചെലവ്. ഇതിനായി സ്‌കൂളുകളും കോളജുകളും പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെ റോഡുകളടക്കം കുത്തിപ്പൊളിച്ചിരുന്നു. എന്നാല്‍ മഴ ശക്തമായതോടെ പണി മുടങ്ങി. റോഡ് നിര്‍മാണം പൂര്‍ണ്ണമായും നിലച്ചതോടെ ജനങ്ങളുടെ യാത്രയും ദുസഹമായി.
കൃത്യമായ ആസുത്രണമില്ലാതെ പദ്ധതി തുടങ്ങിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇനി 28 റോഡുകളുടെ നവീകരണം കൂടി പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ട്. ഇത് എന്ന് കഴിയുമെന്ന് ധാരണയില്ല. ഇതിന്് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."