കുന്നംകുളത്ത് ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ അസം സ്വദേശി പിടിയില്‍; ക്ലിനിക്ക് അടച്ചു പൂട്ടി
പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പൊലീസ് പിടികൂടി. അസം സ്വദേശിയും വര്‍ഷങ്ങളായി കേരളത്തില്‍ താമസിക്കുകയും ചെയ്യുന്ന പ്രകാശ് മണ്ഡലാണ് (53) പിടിയിലായത്. പാറേമ്പാടത്ത് പ്രവര്‍ത്തിച്ചിരുന്ന റോഷ്‌നി ക്ലിനിക് എന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതി വ്യാജ ചികിത്സ നടത്തിയിരുന്നത്.
ചികിത്സിക്കാന്‍ ആവശ്യമായ രേഖകളില്ലാതെ പൈല്‍സിനും ഫിസ്റ്റുലയ്ക്കും ചികിത്സ നടത്തിയതിനാണ് ഇയാളെ കുന്നംകുളം പോലീസ് പിടികൂടിയത്. ക്ലിനിക്കില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ നിരവധി രേഖകളും ചികിത്സയ്ക്കായി ഉപയോഗിക്കുന്ന വസ്തുക്കളും പിടികൂടി. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
തൃശൂര്‍ കിഴക്കംപാട്ടുകാരയില്‍ ആരോഗ്യവകുപ്പിന്റെ ഓപ്പറേഷന്‍ വ്യാജന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ ബംഗാള്‍ സ്വദേശി ദിലീപ് കുമാര്‍ കഴിഞ്ഞ നവംബറില്‍ ആരോഗ്യവകുപ്പിന്റെ ഓപ്പറേഷന്‍ വ്യാജന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ പിടിയിലായിരുന്നു. 40 വര്‍ഷമായി ചന്ദ്‌സി എന്ന ക്ലിനിക് നടത്തി വരികയായിരുന്നു അദ്ദേഹം. ഹോമിയോയും അലോപ്പതിയും ഉള്‍പ്പടെയുള്ള ചികിത്സയും ഇയാള്‍ ചെയ്യുന്നുണ്ട് എന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."