റെക്കോർഡ് വിലയിൽ നിന്ന് വീണ് സ്വർണവില; ഇന്ന് 480 രൂപ കുറഞ്ഞു
കൊച്ചി: ഇന്നലെ റെക്കോർഡ് വിലയിലേക്ക് കുതിച്ച് ചരിത്രത്തിൽ ആദ്യമായി 55,000 കടന്ന സ്വർണവില ഇന്ന് കുറഞ്ഞു. ഇന്ന് 480 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണവില 54,640 ആയി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 6,830 രൂപയായി.
ഇന്നലെയാണ് സ്വർണവില പവന് ആദ്യമായി 55,000 കടന്നത്. 400 രൂപ വർധിച്ചതോടെയാണ് സ്വർണവില പുതിയ ഉയരം കുറിച്ചത്. 55,120 രൂപയായിരുന്നു ഇന്നലത്തെ ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയ്ക്കാണ് ഒരു ഗ്രാം സ്വർണത്തിന്റെ വ്യാപാരം നടന്നത്.
ഓഹരിവിണിയിലെ ചലനങ്ങളും രാജ്യാന്തരവിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽപേർ സ്വർണം വാങ്ങികൂട്ടുന്നതും സ്വർണവിലയുടെ ചാഞ്ചാട്ടത്തിന് കാരണമാകുന്നത്.
മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.
മെയ് മാസത്തെ സ്വർണവില
1-May-24 52440 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
2-May-24 53000
3-May-24 52600
4-May-24 52680
5-May-24 52680
6-May-24 52840
7-May-24 53080
8-May-24 53000
9-May-24 52920
10-May-24 54040
11-May-24 53800
12-May-24 53800
13-May-24 53720
14-May-24 53400
15-May-24 53720
16-May-24 54280
17-May-24 54080
18-May-24 54720
19-May-24 54720
20-May-24 55120 (ഈ മാസത്തെയും ചരിത്രത്തേയും ഏറ്റവും കൂടിയ വില)
21-May-24 54,640
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."