HOME
DETAILS

ഇ.പി ജയരാജൻ വധശ്രമക്കേസിൽ കെ.സുധാകരൻ കുറ്റവിമുക്തൻ; ഗൂഢാലോചനയിൽ തെളിവില്ലെന്ന് ഹൈക്കോടതി

  
Web Desk
May 21 2024 | 05:05 AM

kerala hc court verdict on ep jayarajan murder attempt case

കൊച്ചി: സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. സുധാകരനെതിരെ ചുമത്തിയിരുന്ന ഗൂഢാലോചന കുറ്റമാണ് ഹൈക്കോടതി ഒഴിവാക്കിയത്. ഇതോടെ കുറ്റപത്രത്തിൽ നിന്ന് സുധാകരൻ ഒഴിവായി. സർക്കാർ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. വിചാരണ നേരിടണമെന്ന വിചാരണക്കോടതിയായ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരൻ നൽകിയ ഹരജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. കേസിൽ ഒന്നും രണ്ടും പ്രതികളെ കുറ്റവിമുക്തമാക്കിയത് ചൂണ്ടിക്കാണിച്ചാണ് തന്നെയും കുറ്റവിമുക്തമാക്കണമെന്ന് സുധാകരൻ ഹരജിയിൽ പറഞ്ഞിരുന്നത്. വിചാരണക്കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയിൽ സുധാകരൻ ഹരജി നൽകിയത്. 

കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചത്. സുധാകരനെതിരെ ഗൂഢാലോചനയ്ക്കു തെളിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി ഹരജി വിചാരണക്കോടതി തള്ളി. തുടർന്നാണു ഹൈക്കോടതിയിൽ ഹരജി നൽകിയത്.

പതിറ്റാണ്ടുകളായി കെ. സുധാകരനെയും കോൺഗ്രസിനെയും വേട്ടയാടിയിരുന്ന കേസായിരുന്നു ഇ.പി ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസ്. 1995 ഏപ്രിൽ 182 നായിരുന്നു സംഭവം. ചണ്ഡീഗഡിൽ നിന്ന് സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ട്രെയിനിൽ മടങ്ങുകയായിരുന്ന ഇ.പി ജയരാജനെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. വധശ്രമത്തിന്റെ ഗൂഢാലോചനയിൽ കെ. സുധാകരന് പങ്കുണ്ടെന്നായിരുന്നു കേസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളപ്പണ ആരോപണം; കോണ്‍ഗ്രസിനെതിരായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Kerala
  •  a month ago
No Image

അബ്ദുറഹീമിനെ കാണാൻ ഉമ്മയും സഹോദരനും റിയാദ് ജയിലിൽ എത്തി

Saudi-arabia
  •  a month ago
No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago
No Image

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍

Kerala
  •  a month ago
No Image

ദേശീയദിനം; വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി ഒമാന്‍ 

latest
  •  a month ago
No Image

മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല: മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Kerala
  •  a month ago
No Image

വിദേശ നിക്ഷേപം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ പുതിയ നയം പ്രഖ്യാപിച്ച് യുഎഇ 

uae
  •  a month ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ചികിത്സയ്ക്ക് കൊച്ചിയിലെത്തി; കാനയില്‍ വീണ് ഫ്രഞ്ച് പൗരന് പരുക്ക്

Kerala
  •  a month ago