കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ ആദ്യ മലയാളി ഹജ്ജ് സംഘത്തിന് കെഎംസിസി സ്വീകരണം നൽകി
മക്ക: കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹാജിമാരുടെ സംഘം മക്കയിലെത്തി. കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ നിന്ന് ഇന്നലെ രാത്രി എയർ ഇന്ത്യാ എക്‌സ്പ്രസിൽ പുറപ്പെട്ട സംഘം പുലർച്ചയോടെ ജിദ്ദ വിമാനത്താവളത്തിലിറങ്ങി. 86 പുരുഷന്മാരും 80 സ്ത്രീകളും ഉൾപ്പെടെ 166 തീർഥാടകരാണ് ആദ്യ സംഘത്തിലുള്ളത്.
പുലർച്ചെ ജിദ്ദ വിമാനത്താവള ഹജ്ജ് ടെർമിനലിലെത്തിയ ഹാജിമാരെ നാല് ബസ്സു കളിലായി മക്കയിലെത്തിക്കുകയായിരുന്നു. മക്കയിലെ അസീസിയയിലാണ് ഹാജിമാർക്ക് താമസ സൌകര്യമൊരുക്കിയിട്ടുള്ളത്. ആദ്യ തീർഥാടക സംഘത്തിന് മക്ക കെ എം സി സി ഹജ്ജ് വളണ്ടിയർ മാർ പഴങ്ങൾ അടങ്ങിയ കിറ്റ് നൽകിയും സ്വാഗത ഗാനം ആലപിച്ചും കൈ നിറയെ മറ്റു സമ്മാനങ്ങൾ നൽകിയുമായണ് വരവേറ്റത്. ഇന്ത്യൻ ഹജ്ജ്മി ഉദ്യോഗസ്ഥരും സ്വീകരിക്കാനെത്തിയിരുന്നു.
മക്ക അസീസിയിലെ മഹത്വത്തിൽ ബങ്കിലെ കെട്ടിട നമ്പർ 182 ലാണ് ആദ്യമെത്തിയ 166 തീർഥാടകർക്കും താമസസൗകര്യം ഒരുക്കിയിരുന്നത്. യാത്ര കഴിഞ്ഞെത്തിയ തീർഥാടകർക്ക് പ്രഭാത ഭക്ഷണം കെ എം സി സി വളണ്ടിയർമാർ വിതരണം ചെയ്തിരുന്നു. വിശ്രമത്തിന് ശേഷം നാട്ടിൽ നിന്നെത്തിയ ഹജ്ജ് വളണ്ടിയർമാർക്കൊപ്പം ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയ പ്രത്യേക ബസ്സിൽ തീർഥാടകരെ കെ എം സി സി വളണ്ടിയർമാർ ഉംറ കർമത്തിനായി കൊണ്ടുപോയി.
ഉംറ കർമങ്ങൾ പൂർത്തിയാക്കിയ ശേഷം തീർഥാടകർ അസീസിയ്യയിലെ താമസ സ്ഥലങ്ങളിൽ മടങ്ങിയെത്തും. അസീസിയ്യയിൽ നിന്ന് ഹറമിലേക്കും തിരിച്ചും സൌജന്യ ബസ് സർവീസുകളും സജ്ജമാക്കിയിട്ടുണ്ട്. സ്വീകരണത്തിന് സഊദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് കുത്തിമോൻ കാക്കിയ, സഊദി കെ എം സി സി ഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടുർ, സഊദി കെ എംസിസി ഉപാധ്യക്ഷൻ സുലൈമാൻ മാളിയേക്കൽ, മുസ്തഫ മുഞ്ഞകുളം, മുസ്തഫ മലയിൽ, നാസർ കിൻസാറ, കുഞ്ഞാപ്പ പൂക്കോട്ടൂർ, ഇസ്സുദിൻആലുങ്ങൽ, സിദ്ദീഖ് കൂട്ടിലങ്ങാടി, എന്നിവർ നേതൃത്വംനൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."