ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു
ചാവക്കാട്: കുടിവെള്ള ക്ഷാമത്താല്‍ ജനം ദുരിതത്തിലായ പുന്നയൂര്‍ പഞ്ചായത്തില്‍ മൂന്നിടത്ത് ദിവസങ്ങളായി ശുദ്ധജല വിതരണ പൈപ്പ് പൊട്ടി വെള്ളക്കെട്ടുയര്‍ന്നത് നാട്ടുകാര്‍ക്ക് റോഡ് വക്കിലൂടെ നടക്കാന്‍ പ്രയാസമാകുന്നു. പുന്നയൂര്‍ പഞ്ചായത്തിലെ എടക്കഴിയൂര്‍ സിംഗപ്പൂര്‍ പാലസ്, ജില്ലാ സകരണബാങ്ക്, ഒറ്റയിനി എടക്കര റോഡ് എന്നിവിടങ്ങളിലാണ് റോഡ് വക്ക് വെള്ളക്കെട്ടുയര്‍ന്ന് കാല് നട യാത്രികര്‍ ദുരിതത്തിലായത്.
ദേശീയ പാത ഒറ്റയിനിയില്‍ നിന്ന് പുന്നയൂര്‍ പഞ്ചായത്ത് ഓഫിസിലേക്കും എടക്കര ഭാഗത്തേക്കും പോകുന്ന റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാവാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച്ചയായി. ഇത് സംബന്ധിച്ച് വാര്‍ത്ത വന്നിട്ടും അധികൃതര്‍ അനങ്ങിയിട്ടില്ല. പ്രദേശത്തെ കച്ചവട സ്ഥാപനങ്ങള്‍ക്കു മുമ്പിലെ വെള്ളക്കെട്ട് വ്യാപാരികള്‍ക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. പരിസരത്തെ സ്കൂള്‍ വിട്ട് പോകുന്ന വിദ്യാര്‍ഥികള്‍ക്കും വെള്ളക്കെട്ട് ദുരിതമായി. അതേസമയം പുന്നയൂര്‍ പഞ്ചായത്തിലെ ആലാപ്പാലം, തെക്കെ പുന്നയൂര്‍, എടക്കര, അവിയൂര്‍ പനന്തറ, കുരഞ്ഞിയൂര്‍ മേഖലകളില്‍ കുടിവെള്ളക്ഷാമത്താല്‍ ജനം പൊറുതിമുട്ടുകയാണ്. വല്ലപ്പോഴും ലഭിക്കുന്ന വെള്ളം ശേഖരിച്ചും ദുരെയുള്ള കിണറുകളിലും മറ്റും പോയിട്ടുമാണ് ഇവര്‍ വെള്ളമത്തെിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."