ഇനി ഊബര്‍ ആപ്പ് ഉപയോഗിച്ച് ബസിലും യാത്ര ചെയ്യാം
ഇനി ഊബര്‍ ബസ് സര്‍വീസും. ഓണ്‍ലൈന്‍ ടാക്സി സേവന ആപ്പായ ഊബര്‍ ഊബര്‍ ഷട്ടില്‍ എന്ന പേരില്‍ ബസ് സര്‍വീസ് ആരംഭിക്കുന്നു. ഡല്‍ഹിയിലാണ് ആദ്യമായി സര്‍വിസ് ആരംഭിക്കുക.
ഡല്‍ഹി പ്രീമിയം ബസ് സ്കീമിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് ബസുകള്‍ ഓടിക്കുന്നതിന് ഊബറിന് ആഗ്രിഗേറ്റര്‍ ലൈസന്‍സ് ലഭിച്ചു. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് ആണ് ലൈസന്‍സ് അനുവദിച്ചത്. സീറ്റ് ബുക്ക് ചെയ്യുന്നത് ഈസിയാണ്.
ഊബര്‍ ആപ്പില്‍ കയറി ഊബര്‍ ഷട്ടില്‍ തെരഞ്ഞെടുത്ത് വേണം യാത്രക്കാര്‍ ബസ് ബുക്ക് ചെയ്യേണ്ടത്. പ്രീ ബുക്കിങ്, ലൈവ് ബസ് ട്രാക്കിങ് ഉള്‍പ്പെടെയുള്ള സേവനങ്ങളും ഇതില്‍ ലഭ്യമാണ്. പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തി വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സേവനം തുടങ്ങാന്‍ തീരുമാനിച്ചതെന്ന് ഊബര്‍ ഷട്ടില്‍ ഇന്ത്യ അറിയിച്ചു.
മുന്‍കൂട്ടി ഒരാഴ്ച വരെ സീറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നവിധത്തിലാണ് ആപ്പില്‍ ക്രമീകരണം. ബസിന്റെ ലൈവ് ലൊക്കേഷനും റൂട്ടും ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഒരു ബസില്‍ 19 മുതല്‍ 50 യാത്രക്കാര്‍ക്ക് വരെ യാത്ര ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."