ചൂതാട്ടം; ഒമാനിൽ 25 പ്രവാസികൾ പിടിയിൽ
അൽ ബത്തിന: ഒമാനില്‍ അനധികൃത ചൂതാട്ടത്തിൽ ഏർപ്പെട്ട 25 പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ബർക്ക വിലായത്തിലുള്ള ഒരു വീട്ടിൽ ചൂതാട്ടം നടത്തിയതിനാണ് 25 പ്രവാസികളെ റോയൽ ഒമാൻ പൊലീസ് (ആ.ർ.ഒപി) അറസ്റ്റ് ചെയ്തത്. പിടിയിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിച്ചതായും റോയൽ ഒമാൻ പൊലീസ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
മലയാളി വ്യാപാരി ഒമാൻ ജയിലിൽ മരിച്ചു
മസ്‌കത്ത്:വ്യാപാരിയായ മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ മരിച്ചു. തേഞ്ഞിപ്പാലം പുത്തൂർ പള്ളിക്കൽ പീടികക്കണ്ടി പണിക്കാറത്ത് മേലേ വീട്ടിൽ അബ്‌ദുൽ റസാഖ് (45) ആണു ഹൃദയാഘാതം മൂലം മരിച്ചത്. ജയിലിൽ ഒപ്പമുണ്ടായിരുന്ന കണ്ണൂർ സ്വദേശിയാണ് മരണ വിവരം പുറത്ത് അറിയിച്ചത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു 4 മാസം മുൻപാണു ജയിലിലായത്. കളിപ്പാട്ടങ്ങൾ വിൽക്കുന്ന കട നടത്തുകയായിരുന്നു. കോവിഡ് കാലത്തെ താമസ സ്ഥലത്തെ വാടക അടക്കം വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. 6 വർഷമായി നാട്ടിൽ പോയിട്ട്. ഭാര്യ: റജുല. മക്കൾ: നഹ്റ, നസിൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."