HOME
DETAILS
MAL
2023ല്‍ 379 പരാതികള്‍ കൈകാര്യം ചെയ്ത് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി
Web Desk
May 22 2024 | 09:05 AM
മസ്‌കത്ത്: 2023 ല്‍ ഒമാനിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) കൈകാര്യം ചെയ്തത് 379 പരാതികള്‍. ഇതിലേറെയും വിമാനം റദ്ധാക്കല്‍ പരാതികളാണെന്നും അധികൃതര്‍ അറിയിച്ചു. 93 പരാതികളാണ് ഈ രീതിയില്‍ ലഭിച്ചത്. 90 പരാതികള്‍ വിമാനം വൈകുന്നത് സംബന്ധിച്ചും ലഭിച്ചു. ലഗേജ് നഷ്ടമായതോ കേടുപറ്റിയതോ ആയതുമായി ബന്ധപ്പെട്ട് 69 പരാതികളും അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. സ്ഥിരീകരിച്ച സീറ്റ് നിഷേധിച്ചതിനെകുറിച്ചുള്ള 61 പരാതികളും ഉണ്ടായിരുന്നു. യാത്രാ ടിക്കറ്റുമായി ബന്ധപ്പെട്ട നാലു പരാതികള്‍ എത്തിയപ്പോള്‍, വിമാന റൂട്ട് മാറ്റവുമായി ബന്ധപ്പെട്ട മൂന്ന് പരാതികളും മറ്റ് 59 പരാതികളുമാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."