HOME
DETAILS
MAL
ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
backup
August 29 2016 | 21:08 PM
കയ്പമംഗലം: കോണ്‍ഗ്രസ് കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കയ്പമംഗലം ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. എല്‍.ഡി.എഫ് ഭരണ സമിതിയുടെ ദുര്‍ഭരണത്തിനെതിരെയും പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യ ഭരണത്തിനെതിരെയുമായിരുന്നു സമരം. കാളമുറിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സമാപിച്ചു. പരിപാടി ഡി.സി.സി സെക്രട്ടറി കെ.എഫ് ഡൊമനിക് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി അബ്ദുള്‍ മജീദ് അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ സി.സി ബാബുരാജ്, പി.എം.എ ജബ്ബാര്‍, എം.ജി ചന്ദ്രന്, മണി കാവുങ്ങല്‍, അനിത ബാബു, പി.എസ് ഷാഹിര്‍, കെ.എസ് സുരേഷ്, കെ.ബി രാമചന്ദ്രന്, കെ.കെ ശേഖരന്, പി.ടി രാമചന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."