HOME
DETAILS

കാനഡയിൽ ഉപരിപഠനമാണോ ലക്ഷ്യം? കാനഡയിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന തൊഴിൽ സാധ്യതയുള്ള മികച്ച 3 കോഴ്സുകൾ 

  
Web Desk
May 23 2024 | 06:05 AM

Studying in Canada is the goal? Top 3 Career Potential Courses You Can Choose in Canada

വിദേശ പഠനത്തിന് മികച്ചൊരു ചോയിസ് ആണ് കാനഡ. ലോകപ്രശസ്ത സർവ്വകലാശാലകൾ മികച്ച അക്കാദമിക് നിലവാരത്തോടെ പ്രവർത്തിക്കുന്ന രാജ്യം കൂടിയാണിത്. ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് കാനഡ ഉറപ്പു നൽകുന്നത്. അതുകൊണ്ടാണ് ഉപരിപഠനം ആഗ്രഹിക്കുന്ന അന്തർദേശീയ തലത്തിലുള്ള വിദ്യാർഥികൾക്ക് കാനഡ എന്നും മികച്ചൊരു തെരഞ്ഞെടുപ്പാവുന്നത്. ഇന്ന് കാനഡയിൽ ഉപരിപഠനത്തിന് എത്തുന്നവരുടെ തോത് കൂടിക്കൊണ്ടിരിക്കുകയാണ്. 

കാനഡയിലെ ഏറ്റവും തൊഴിൽ സാധ്യതയുള്ള മികച്ച മൂന്ന് കോഴ്സുകൾ ഏതാണെന്ന് പരിശോധിക്കാം 

◆കമ്പ്യൂട്ടർ സയൻസ് & ഐടി
ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർഥികൾ കാനഡയിൽ ഏറെ തെരഞ്ഞെടുക്കുന്ന ജനപ്രിയ കോഴ്സുകളിലൊന്നാണ് കമ്പ്യൂട്ടർ സയൻസ്. വാട്ടർലൂ യൂണിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, ടൊറന്റോ യൂണിവേഴ്സിറ്റി തുടങ്ങിയ യൂണിവേഴ്സിറ്റികൾ കോഴ്സ് ഓഫർ ചെയ്യുന്നുണ്ട്. മികച്ച അക്കാദമി അന്തരീക്ഷമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. ഈ മേഖലയിൽ ബിരുദം നേടുന്നവർക്ക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, സൈബർ സുരക്ഷാ തുടങ്ങി ആധുനിക കാലത്ത് ഏറെ സാധ്യത നൽകുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അങ്ങനെ വിവിധ മേഖലകളിൽ ജോലി നേടാം. കാനഡയിൽ കമ്പ്യൂട്ടർ സയൻസ് പഠനത്തിന് വർദ്ധിച്ച ട്യൂഷൻ ഫീസ് ആണുള്ളത്. സ്കോളർഷിപ്പോ ഫെല്ലോഷിപ്പോ ഇല്ലാതെ കാനഡയിൽ പഠിക്കുന്നത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് കൂടിയാണെന്നും ഓർത്തിരിക്കണം.

◆എഞ്ചിനീയറിംഗ്
ആഗോളതലത്തിൽ തന്നെ മികച്ച എൻജിനീയറിങ് സ്ഥാപനങ്ങൾ ഉള്ള രാജ്യം കൂടിയാണ് കാനഡ. മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ ഉൾപ്പെടെ വിവിധ സ്പെഷ്യലൈസേഷനുകൾ കാനഡയിൽ 
മികച്ച നിലവാരത്തോടെ കൂടി പഠിക്കാം. ഇതൊരു ആഗോള ഡിമാൻഡ് ഉള്ള കോഴ്സുകൾ ആണ്. ആൽബർട്ട് യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, ടൊറന്റോ യൂണിവേഴ്സിറ്റി തുടങ്ങിയവ ഈ മേഖലയിൽ കോഴ്സുകൾ ഓഫർ ചെയ്യുന്നു.

◆ഹെൽത്ത് സയൻസ് 
ലോകത്തിലെ തന്നെ മികച്ച ഹെൽത്ത് കെയർ സിസ്റ്റമുള്ള രാജ്യമാണ് കാനഡമുള്ള രാജ്യമാണ് കാനഡ. ഇന്റർനാഷണൽ ലെവലിൽ  ലെവലിൽ ഏറെ ഡിമാൻഡുള്ള കോഴ്സു കൂടിയാണ് ഹെൽത്ത് കെയർ. ഇതുവഴി മെഡിസിൻ, ഫാർമസി, തുടങ്ങി വിവിധ മേഖലയിൽ കരിയർ സുരക്ഷിതമാക്കാം. യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, ടൊറെന്റോ യൂണിവേഴ്സിറ്റി, മക്ഗിൽ യൂണിവേഴ്സിറ്റി, ഡൽഹൗസി യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങൾ ആരോഗ്യ രംഗത്ത് മികച്ച കോഴ്സുകൾ ഓഫർ ചെയ്യുന്നുണ്ട്. കാനഡയിൽ നിന്ന് ഹെൽത്ത് പ്രൊഫഷൻ യോഗ്യത നേടിയാൽ മറ്റു രാജ്യങ്ങളിലും മികച്ച പരിഗണനയും ജോലിയുംയും ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."