ഹൃദ്രോഗം മുതൽ ക്യാൻസർ വരെ: മദ്യപാനികൾക്ക് കർശന മുന്നറിയിപ്പുമായി ഐസിഎംആർ
മദ്യപാനികൾക്ക് ഗൗരവ മുന്നറിയിപ്പുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. മദ്യം ശീലമാക്കുന്നത് ഹൃദ്രോഗം മുതൽ ക്യാൻസർ വരെ വിളിച്ചു വരുത്തുമെന്നാണ് ഐസിഎംആർ പഠനം പറയുന്നത്. നല്ല ആരോഗ്യത്തിനും ജീവിതത്തിനും ആഹാരരീതികളിൽ വരുത്തേണ്ട 17 നിർദ്ദേശങ്ങളിൽ ആണ് ഐസിഎംആർ മദ്യപാനത്തെ പ്രതിപാദിച്ചിരിക്കുന്നത്. മദ്യത്തിലെ ഈഥൈൽ ആൽക്കഹോൾ ആണ് ഏറ്റവും വലിയ വില്ലൻ.
ശരീരത്തിലേക്ക് കൂടുതൽ കലോറി എത്തുന്നതാണ് മദ്യം വരുത്തിവെക്കുന്ന അപകടം. അത് ക്രമേണ അടിവയറ്റിൽ മറ്റും കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. ഇത് സ്ട്രോക്ക്, ഹൈപ്പർടെൻഷൻ, അന്നനാളം വായ, പ്രോസ്ട്രേറ്റ് എന്നിവയിലെ ക്യാൻസർ എന്നീ രോഗങ്ങൾക്കുള്ള സാധ്യതയും കൂടും. ഒപ്പം ഹൃദയത്തിന്റെ പേശികളെ ക്ഷയിപ്പിക്കുകയും ചെയ്യും, പഠനം പറയുന്നു.
ബിയറിലും വൈനിലും ഈഥൈൽ ആൾക്കഹോളിന്റെ സാന്നിധ്യം 10 ശതമാനത്തിൽ താഴെയാണ്. എന്നാൽ മറ്റുള്ളവയിൽ ഇത് 30 മുതൽ 45 ശതമാനം വരെയാണ്. ഫാറ്റിലിവർനോടൊപ്പം ലിവർ സിറോസിസിനും, തലച്ചോറിന്റെ പ്രവർത്തനങ്ങളെയും മദ്യം ഗുരുതരമായി ബാധിക്കുമെന്നും ഐസിഎംആർ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."