മക്കയിലേക്കുള്ള പ്രവേശനം ഹജ്ജ് വിസകളിലുളളവർക്ക് മാത്രം
റിയാദ്:2024 മെയ് 23 മുതൽ ജൂൺ 21 വരെയുള്ള കാലയളവിൽ സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് അനുമതിയില്ലെന്ന് സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2024 മെയ് 22-ന് രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
عدم السماح بدخول مدينة مكة المكرمة أو البقاء فيها لمن يحمل تأشيرة زيارة بأنواعها كافة اعتبارًا من 15/ 11/ 1445 هـ حتى 15/ 12/ 1445 هـ . #لا_حج_بلا_تصريح pic.twitter.com/UcOx9THZuE
— وزارة الداخلية (@MOISaudiArabia) May 22, 2024
ഈ കാലയളവിൽ സന്ദർശക വിസകളിലുള്ളവർക്ക് മക്കയിൽ താമസിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മെയ് 23 മുതൽ ജൂൺ 21 വരെയുള്ള കാലയളവിൽ മക്ക നഗരത്തിലേക്കുള്ള പ്രവേശനം ഹജ്ജ് വിസകളിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
എല്ലാതരം സന്ദർശക വിസകൾക്കും ഈ തീരുമാനം ബാധകമാണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."