രാജസ്ഥാനെതിരായ തോൽവിക്കുപിന്നാലെ വിരമിക്കൽ സൂചന നൽകി ഡി.കെ
ഇനിയൊരു ഐ.പി.എല്ലിനില്ലെന്ന സൂചന നൽകി നിലവിലെ റോയൽ ചലഞ്ചേഴ്‌സ് വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. രാജസ്ഥാൻ റോയൽസുമായുള്ള എലിമിനേറ്റർ മത്സരത്തിലെ തോൽവിക്കു പിന്നാലെയായിരുന്നു ബംഗളൂരുവിന്റെ വൈകാരിക യാത്രയയപ്പ്, വിരമിക്കൽ താരം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സീസണോടെ ഐ.പി.എല്ലിൽ നിന്ന് വിടപറയുമെന്ന് ദേശീയ താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. അഹമ്മദാബാദിലെ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ശേഷം തൻ്റെ കീപ്പിങ് ഗ്ലൗസ് ഊരി ഗാലറിയെ അഭിവാദ്യം ചെയ്താണ് ഡി.കെ ഐ.പി.എല്ലിൽ ഇനി യൊരു ബാല്യമുണ്ടാകില്ലെന്ന ഓർമ പുതുക്കിയത്.
ഇതിനിടെ സഹതാരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തതോടെ വിടപറയൽ സമ്പൂർണം. സഹതാരം വിരാട് കോഹ്ലിയും എതിർ ടീമിലെ ധ്രുവ് ജുറലും സംഗക്കാരയുമെല്ലാം ഡി.കെയെ കെട്ടിപ്പിടിച്ചു. ഐ.പി.എല്ലിന്റെ ഔദ്യോഗിക എക്സ‌് പ്ലാറ്റ്ഫോമിൽ ഡി.കെയുടെ വിഡിയോയും കൂടിയായതോടെ കാണികൾ ഉറപ്പിച്ചു. പിന്നാലെ സ്റ്റേഡിയത്തിലെ വിവിധ ഭാഗങ്ങ ളിൽ നിന്നും ഡി.കെ...ഡി.കെ എന്ന വൈകാരിക വിളികളെത്തി.
എലിമിനേറ്ററിൽ ഫിനിഷറുടെ റോളിൽ ഏഴാമനായി ഇറങ്ങിയെങ്കിലും വിട വാങ്ങൽ മത്സരത്തിൽ താരത്തിന് തിളങ്ങാനായില്ല. 13 പന്തിൽ 11 റൺസുമായി പുറത്ത്. സീസണിൽ 15 മത്സരങ്ങ ളിൽനിന്ന് രണ്ട് അർധശതകമടക്കം 326 റൺസ് നേടിയത് ടീമിൻ്റെ വിജയങ്ങളിൽ നിർണായകമായി. ഐ.പി.എല്ലിൽ റെക്കോഡ് സ്കോറിന് ഉട മയായ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരേ താരം നേടിയ 35 പന്തിൽ 83 റൺസ് ഇന്നും ആർ.സി.ബി ആരാധകരുടെ മനസ്സിൽ മായാതെയുണ്ട്.
മുമ്പ് മുംബൈ ഇന്ത്യൻസ്, ഡൽഹി ഡെയർ ഡെവിൾസ്, കിങ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ‌്, ഗുജറാത്ത് ലയൺസ് എന്നി ടീമുകൾക്കൊപ്പം കളത്തിലിറങ്ങിയ ഡി.കെ. 2015ലാണ് ബംഗളൂരുവിനൊപ്പം ചേർന്നത്. 257 മത്സരങ്ങളിൽനിന്ന് 22 അർധശതകമടക്കം 4842 റൺസാണ് ഐ.പി.എല്ലിലെ സമ്പാദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."