മത തീവ്രവാദ പ്രവണതകള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ ശബ്ദിക്കണം: ഹമീദലി ശിഹാബ് തങ്ങള്‍
ചാമക്കാല: സമൂഹമാധ്യമങ്ങള്‍ ഇന്ന് തിന്മകള്‍ പ്രചരിപ്പിക്കുന്നതിനും തെറ്റിധാരണകള്‍ വളര്‍ത്തുന്നതിനുമുള്ള വേദിയായി പരിണമിച്ചിരിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയ വാദികള്‍ തീവ്രവാദ പ്രസ്ഥാനങ്ങളെ ഇസ്‌ലാമിന്റെ ഭാഗമെന്ന് വരുത്താന്‍ ശ്രമിക്കുകയാണ്. ഇത്തരം തെറ്റിദ്ധാരണ വളര്‍ത്തുന്ന അഭിപ്രായ പ്രകടനങ്ങളോട് പ്രതികരിക്കേണ്ടത് പുതിയ വിദ്യാര്‍ഥി തലമുറയുടെ ബാധ്യതയാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നഹ്ജുറശാദ് ഇസ്‌ലാമിക് കോളജ് വിദ്യാര്‍ഥി കൂട്ടായ്മ ഹിസാന്‍ 2016-17 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമുദായികമായ അകല്‍ച്ചയും വര്‍ഗീയതയും വളര്‍ത്തുന്നതില്‍ പുതിയ മാധ്യമങ്ങളുടെ പങ്ക് വലുതാണ്. സാമൂഹിക ചലനങ്ങളോട് പ്രതികരണ ബോധമുള്ള വിദ്യാര്‍ഥികളാണ് ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കേണ്ടത്. കോളജ് ചെയര്‍മാന്‍ ടി.എം ഹൈദര്‍ ഹാജി ഹിസാന്‍ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ മുഹമ്മദ് ശാഫി ഹുദവി അധ്യക്ഷനായി. ചടങ്ങില്‍ അന്‍വര്‍ മുഹ്‌യുദ്ധീന്‍ ഹുദവി, ട്രഷറര്‍ എ.സി അബ്ദുല്‍ കരീം ഹാജി, ജനറല്‍ മാനേജര്‍ ഇ.കെ മുഹമ്മദ് ഹാജി എന്നിവര്‍ സംസാരിച്ചു. ബഹാഉദ്ധീന്‍ ഹുദവി, ശിഹാബുദ്ധീന്‍ അന്‍വരി, അബ്ദുല്‍ ഹകീം ഹുദവി, ആരിഫ് ഹുദവി, മുഹമ്മദ് ഹുദവി, ഹസന്‍ ഹുദവി, റശാദ് ഹുദവി എന്നിവര്‍ സംബന്ധിച്ചു. ഹിസാന്‍ പ്രസിഡന്റ് അബ്ദുല്ല ചൂലൂര്‍ സ്വഗതവും, വൈസ് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് കരേക്കാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."