ജിദ്ദയിലെത്തുന്ന ഇന്ത്യന്‍ ഹാജിമാര്‍ക്കായി അതിവേഗ ഹറമൈന്‍ ട്രെയിന്‍ സൗകര്യം
റിയാദ്: ജിദ്ദ വിമാനത്താവളത്തിലെത്തുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകരെ ആദ്യമായി മക്കയിലെത്തിക്കാന്‍ അതിവേഗ ഹറമൈന്‍ ട്രെയിന്‍ സൗകര്യം ലഭ്യമായതായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. കോണ്‍സുലേറ്റില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 26 മുതലാണ് മുംബൈ എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നു ജിദ്ദയിലെത്തുന്ന ഏകദേശം 30,000 ത്തോളം തീര്‍ത്ഥാടകര്‍ക്ക് ഈ സൗകര്യം ലഭ്യമാവുക.
ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ 10 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ഹറമൈന്‍ ട്രെയിന്‍ സൗകര്യം ലഭ്യമാക്കുമെന്ന് നേരത്തേ സൗദി അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കും ഈ സൗകര്യം ലഭ്യമായത്. ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ ഒന്നിലാണ് മുംബൈയില്‍ നിന്നുള്ള ഹാജിമാര്‍ വിമാനമിറങ്ങുക. ഇവര്‍ക്ക് വിമാനത്താവളത്തില്‍ നിന്നു തന്നെ ഹറമൈന്‍ ട്രെയിനില്‍ മക്കയിലേക്ക് പോകാനാവുമെന്നും കോണ്‍സല്‍ ജനറല്‍ അറിയിച്ചു. 4,000 തീര്‍ത്ഥാടകരാണ് ഓരോ ദിവസവും ഇന്ത്യയില്‍ നിന്നു സൗദിയിലെത്തുന്നത്.
ഏകദേശം 56,000 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ ഇതിനോടകം എത്തിയിട്ടുണ്ട്. ഇവരില്‍ 30,000 ത്തോളം പേര്‍ മദീനയിലും ബാക്കി തീര്‍ത്ഥാടകര്‍ മക്കയിലുമാണുള്ളത്. മദീനയിലെത്തിയ തീര്‍ത്ഥാടകരില്‍ ഭൂരിഭാഗത്തിനും ഹറമിനു സമീപം മര്‍ക്കിയ ഏരിയയില്‍ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. മിനായില്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹാജിമാര്‍ക്ക് രണ്ട് മുതല്‍ നാലു വരെ സോണ്‍ പരിധിക്കുള്ളില്‍ തന്നെ താമസസൗകര്യം ഒരുക്കാനായി. മിനയില്‍ 40 ബെഡ് സൗകര്യമുള്ള ഒന്നും 30 ബെഡുകളുള്ള രണ്ട് ആശുപത്രികളും മദീനയില്‍ 20 ബെഡുകളുള്ള ആശുപത്രിയും ഹാജിമാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
30 ബെഡുകളുള്ള മിനയിലെ ഒരു ആശുപത്രി സ്ത്രീകള്‍ക്കു വേണ്ടി മാത്രമുള്ളതാണ്. ഇതിന് പുറമെ ആവശ്യത്തിന് ഡിസ്‌പെന്‍സറികളും സജ്ജമാക്കിയിട്ടുണ്ട്. നാട്ടില്‍ നിന്നും തീര്‍ത്ഥാടകരെ സഹായിക്കാനായി എട്ട് കോഡിനേറ്റര്‍മാര്‍ ഉള്‍പ്പടെ 600 ഉദ്യോഗസ്ഥരാണ് എത്തുന്നത്.
ഇവരില്‍ 180 ഡോക്ടര്‍മാരടക്കം 350 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. മൂന്ന് മാനസികാരോഗ്യ ചികിത്സാ വിദഗ്ധരും മെഡിക്കല്‍ സംഘത്തിലുണ്ട്. ഇത്തവണ മഹറം (ആണ്‍ തുണ) ഇല്ലാതെ 5,000 വനിതകളാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാനെത്തുന്നത്. ഇവര്‍ക്കാവശ്യമായ പ്രത്യേക താമസസൗകര്യവും മറ്റും സജ്ജീകരിച്ചിട്ടുണ്ടെന്നും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."