HOME
DETAILS
MAL
സ്കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ അഭിഭാഷക മരിച്ചു
Web Desk
May 24 2024 | 10:05 AM
ചങ്ങനാശേരി: സ്കൂട്ടറില്‍ കെ.എസ്.ആര്.ടി.സി ബസ് ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവ അഭിഭാഷക മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം മറ്റക്കാട്ട് പറമ്പില്‍ ഫര്‍ഹാന ലത്തീഫാണ്(24) ചികിത്സയിലിരിക്കെ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. എംസി റോഡില്‍ ഫര്‍ഹാന സഞ്ചരിച്ച സ്കൂട്ടറില്‍ കെഎസ്ആര്‍ടിസ് ബസിടിച്ച് ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. കോട്ടയം ബാറിലെ അഭിഭാഷകയാണ് ഫര്‍ഹാന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."