ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; കൂടുതലറിയാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ (GIFT) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജി.എസ്.ടി (PGDGST) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 2024-25 അധ്യയന വര്‍ഷത്തെ കോഴ്‌സിന്റെ അടിസ്ഥാന യോഗ്യത അംഗീകൃത സര്‍വകലാശാലാ ബിരുദമാണ്. നികുതി പ്രാക്ടീഷണര്‍മാര്‍, അക്കൗണ്ടന്റുമാര്‍, നിയമവിദഗ്ധര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഉദ്ദേശിച്ചാണ് കോഴ്‌സ് തുടങ്ങിയത്.
ജി.എസ്.ടി നിയമം, ചട്ടം, അക്കൗണ്ടിങ് എന്നിവയില്‍ നൈപുണ്യം നേടുന്നതിനും ടാക്‌സ് പ്രാക്ടീഷണര്‍ ആകുന്നതിലേക്കുമുള്ള വൈദഗ്ധ്യം നേടുന്നതിനും സഹായകരമാകുന്ന രീതിയിലാണ് ഈ കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്.
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്ന ഒരു വര്‍ഷത്തെ കോഴ്‌സില്‍ 180 മണിക്കൂര്‍ പരിശീലനമാണ് (ഓണ്‍ലൈന്‍/ ഓഫ് ലൈന്‍) ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍, പ്രവാസികള്‍, റിട്ടയര്‍ ചെയ്തവര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട 13 വിഭാഗങ്ങള്‍ക്ക് ഫീസില്‍ ആകര്‍ഷകമായ ഇളവുകളുണ്ട്.
കോഴ്‌സിന്റെ സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങള്‍ ഗിഫ്റ്റ് വെബ്‌സൈറ്റില്‍ (www.gift.res.in) ലഭ്യമാണ്. അവസാന തീയതി ജൂണ്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712596980, 9746972011.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."