HOME
DETAILS
MAL
തളങ്കര സ്വദേശി ദുബൈയില്‍ നിര്യാതനായി
May 24 2024 | 13:05 PM
ദുബൈ: കാസര്‍കോട് തളങ്കര സ്വദേശി ഫര്‍ഷിന്‍ (30) ദുബൈയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ദേര നായിഫ് സ്പയര്‍ പാര്‍ട്‌സ് മാര്‍ക്കറ്റിലെ പോപുലര്‍ ഓട്ടോ പാര്‍ട്‌സില്‍ ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതനാണ്. പിതാവ്: മന്‍സൂര്‍. മാതാവ്: ജുബൈരിയ പാറപ്പള്ളി. സഹോദരങ്ങള്‍: ഫൈസാന്‍, മാസിന്‍ (ഇരുവരും ദുബൈ).
ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ ഡിസീസ് കെയര്‍ യൂണിറ്റ് നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു. മയ്യിത്ത് ദുബൈയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഹര്‍ഷിന്റെ നിര്യാണത്തില്‍ കാസര്‍കോട് ജില്ലാ-മണ്ഡലം കമ്മിറ്റികള്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."