കുട്ടികളുടെ പാര്‍ക്കിനു മുന്നിലും പാന്‍മസാല കച്ചവടം
ഫറോക്ക്: ചെറുവണ്ണൂരിലെ കുട്ടികളുടെ പാര്‍ക്കിനു സമീപത്തെ പാന്‍മസാല കച്ചവടം ദുരിതമാകുന്നു. ആവശ്യക്കാര്‍ കൂട്ടത്തോടെയെത്തി തമ്പടിക്കുന്നതിനാല്‍ ഒഴിവ്‌വേളകളില്‍ കുട്ടികളുമായി പാര്‍ക്കിലേക്ക് വരാന്‍ രക്ഷിതാക്കള്‍ മടിക്കുകയാണ്.ഫറോക്ക് പഴയ പാലത്തിനു സമീപത്തായുളള കോര്‍പറേഷന്റെ കുട്ടികളുടെ പാര്‍ക്കിനരികിലാണ് പാന്‍മസാല വില്‍പന സജീവമായത്. പാര്‍ക്കിന്റെ മതിലിനോട് ചേര്‍ന്നാണ് കച്ചവടകേന്ദ്രം. രാവിലെ മുതല്‍ ഇവിടെ ആവശ്യക്കാര്‍ എത്തിതുടങ്ങും. വരുന്നവരിലേറെയും ഇതരസംസ്ഥാന തൊഴിലാളികളാണ്. വൈകുന്നേരങ്ങളില്‍ ആവശ്യക്കാര്‍ നിറഞ്ഞ് വലിയ ആള്‍ക്കൂട്ടമായി മാറുന്നു. ഇതു കാരണം പലരും കുട്ടികളുമായി വരാന്‍ മടിക്കുകയാണ്.
ഫറോക്ക്, ചെറുവണ്ണൂര്‍, രാമനാട്ടുകര മേഖലകളില്‍ പാന്‍മസാല വില്‍പനയുടെ മറവില്‍ നിരോധിത പാന്‍മസാല വ്യാപകമായി വിറ്റുവരുന്നതായി വിവരമുണ്ട്. ഉത്തരേന്ത്യന്‍ തൊഴിലാളികളാണ് നിരോധിത ഉല്‍പ്പന്നങ്ങളുടെ ആവശ്യക്കാര്‍. ഫറോക്ക് ടൗണിലും പരിസരത്തും ചില കടകളില്‍ ഇപ്പോഴും നിരോധിത പാന്‍മസാലകള്‍ വന്‍തോതില്‍ രഹസ്യമായി വിന്‍പന നടത്തുന്നതായി സൂചനയുണ്ട്. നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ നിരവധി ഏജന്‍സികള്‍ തന്നെ സജീവമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."