ഭക്ഷണം കഴിക്കാന്‍ മാര്‍ഗമില്ല; ത്രിപുരയില്‍ 5000 രൂപക്ക് യുവതി കുഞ്ഞിനെ വിറ്റു
ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷണത്തിന് മാര്‍ഗമില്ലാതിരുന്ന യുവതി 5000 രൂപക്ക് കുഞ്ഞിനെ വില്‍പ്പന നടത്തി. നാല് ദിവസം മുമ്പായിരുന്നു 39 കാരിയായ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.കുഞ്ഞിനെ 5,000 രൂപ നല്‍കിയാണ് വെസ്റ്റ് ത്രിപുരയിലെ ഹെസമാറയിലെ ദമ്പതികള്‍ സ്വന്തമാക്കിയത്. പ്രതിപക്ഷ നേതാവ് ജിതേന്ദ്ര ചൗധരി ഇടപെട്ട് കുഞ്ഞിനെ രക്ഷിച്ച് മാതാവിന് തിരിച്ചുനല്‍കി.
രണ്ട് ആണ്‍മക്കളും ഒരു മകളുമുള്ള മൊര്‍മാറ്റി ത്രിപുരയെന്ന യുവതി കൊടിയ പട്ടിണിയില്‍ വലയുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഒരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കിയത്. മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലെന്ന തോന്നലില്‍ വില്‍പനക്ക് തയാറാകുകയായിരുന്നു. വിവരം പുറത്തറിഞ്ഞതോടെ കുഞ്ഞിനെ മാതാവിന് തിരികെ നല്‍കിയെന്നും കുടുംബത്തിന് അവശ്യ സഹായം എത്തിച്ചെന്നും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് അരിന്ദം ദാസ് പറഞ്ഞു.വിറക് വില്‍പന നടത്തിയാണ് നേരത്തെ മൊര്‍മതിയുടെ ഭര്‍ത്താവ് പുര്‍ണജോയ് കുടുംബം പുലര്‍ത്തിയിരുന്നത്. സംസ്ഥാനത്തെ അവശ വിഭാഗങ്ങള്‍ക്ക് സഹായം നല്‍കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് ജിതേന്ദ്ര ചൗധരി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."