ഫ്ലിപ്കാർട്ടിൽ കോടികളുടെ നിക്ഷേപം നടത്തി ഗൂഗിൾ
വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്കാർട്ടിൽ വമ്പൻ നിക്ഷേപം നടത്തി ഗൂഗിൾ. 350 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് ആൽഫബെറ്റ് സ്ഥാപനമായ ഗൂഗിൾ നടത്തിയത്. ഒരു ബില്യൺ ഡോളർ നിക്ഷേപം കണ്ടെത്തുന്നതിൻറെ ഭാഗമായാണ് ഫ്ലിപ്കാർട്ട് നിക്ഷേപം സ്വീകരിക്കുന്നത്. ഫ്‌ളിപ്കാർട്ടിൽ വാൾമാർട്ട് 600 മില്യൺ ഡോളർ നിക്ഷേപിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
ഗൂഗിൾ നൽകിയ നിക്ഷേപം വാൾമാർട്ട് സ്വീകരിച്ചതായും ഫ്‌ളിപ്കാർട്ടിൽ ഗൂഗിളിനെ നിക്ഷേപനാക്കുമെന്നും പുറത്തിറക്കിയ പ്രസ്താവനയിൽ ഫ്‌ളിപ്കാർട്ട് പറഞ്ഞു. റെഗുലേറ്ററി നിയമങ്ങൾക്കനുസരിച്ചാണ് നിക്ഷേപമെന്നും ഫ്ലിപ്കാർട്ട് വ്യക്തമാക്കി.
ഗൂഗിളിന്റെ പുതിയ നിക്ഷേപം ഫ്‌ളിപ്കാർട്ടിന് ബിസിനസ് മെച്ചപ്പെടുത്തുന്നതിനും ഉപയോക്തൃ സേവനങ്ങളിൽ ഡിജിറ്റൽ സൗകര്യങ്ങളിൽ ആധുനികവത്കരണം കൊണ്ടുവരാൻ സാധിക്കുമെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ഫ്‌ളിപ്കാർട്ടിലെ ഗൂഗിളിന്റെ നിക്ഷേപം 350 മില്യൺ ഡോളർ ആണെന്ന് സ്ഥിരീകരണമില്ല. എന്നാൽ ഇരുസ്ഥാപനങ്ങളോടും അടുത്ത് നിൽക്കുന്നവർ 350 മില്യൺ ആണെന്ന് പറയുന്നു. വൈകാതെ കൂടുതൽ നിക്ഷേപം നടത്തുമെന്നും സൂചനകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."