ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ജിപ്മാറ്റ്-2024); സിറ്റി സ്ലിപ്പ് വെബ്‌സൈറ്റില്‍; കൂടുതലറിയാം
ഐഐഎം ജമ്മു, ഐഐഎം ബോധ്ഗയ എന്നിവിടങ്ങളിലെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് പ്രവേശനത്തിനുള്ള ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റിന്റെ (ജിപ്മാറ്റ്) സിറ്റി സ്ലിപ്പ് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. വിവിധ നഗരങ്ങളിലെ പരീക്ഷകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങുന്നതാണ് സിറ്റി സ്ലിപ്പ്.
https://exams.nta.ac.in/JIPMAT ല്‍ കയറി സിറ്റി സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ജൂണ്‍ ആറിനാണ് പരീക്ഷ. ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് പരീക്ഷയുടെ സമയക്രമം. ദേശീയ തലത്തില്‍ 73 നഗരങ്ങളിലായാണ് പരീക്ഷ നടത്തുന്നത്.
അപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കി സിറ്റി സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇത് അഡ്മിറ്റ് കാര്‍ഡ് ആണെന്ന് വിദ്യാര്‍ഥികള്‍ തെറ്റിദ്ധരിക്കരുതെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ജിപ്മാറ്റ് 2024ന്റെ അഡ്മിറ്റ് കാര്‍ഡ് പിന്നീട് പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."