ധ്രുവ് റാഠിയുടെ വീഡിയോ പുറത്തുവന്നതോടെ അധിക്ഷേപവും വധഭീഷണിയും കൂടിയെന്ന് സ്വാതി മലിവാള്‍
ന്യൂഡല്‍ഹി: പ്രശസ്ത യൂട്യൂബര്‍ ധ്രുവ് റാഠിയുടെ വീഡിയോയ്ക്ക് പിന്നാലെ തനിക്കെതിരേ ബലാത്സംഗഭീഷണിയും വധഭീഷണിയും വര്‍ധിച്ചുവെന്ന് രാജ്യസഭാ എം.പി സ്വാതി മലിവാള്‍. താന്‍ സമര്‍പ്പിച്ചിട്ടുള്ള പരാതി പിന്‍വലിപ്പിക്കാനുള്ള നീക്കമാണ് പാര്‍ട്ടി നേതൃത്വം നടത്തുന്നതെന്ന് വ്യക്തമാണ്. എന്നാല്‍, ധ്രുവ് റാഠിയുടെയടുത്ത് തന്റെ ഭാഗം പറയാന്‍ ശ്രമിച്ചിരുന്നു.എന്നാല്‍, കോളുകളും സന്ദേശങ്ങളും അദ്ദേഹം അവഗണിക്കുകയായിരുന്നു.
''എന്റെ പാര്‍ട്ടിയായ ആംആദ്മി പാര്‍ട്ടിയുടെ നേതാക്കളും അണികളും ചേര്‍ന്ന് നടത്തുന്ന വ്യക്തിഹത്യാ ക്യാംപെയ്‌നെത്തുടര്‍ന്ന് എനിക്ക് നിരന്തരം ബലാത്സംഗ, വധ ഭീഷണികള്‍ ലഭിക്കുന്നുണ്ട്. യുട്യൂബര്‍ ധ്രുവ് റാഠി എനിക്കെതിരേ ഏകപക്ഷീയമായ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷം ഭീഷണികളുടെ എണ്ണം കൂടി. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനെന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹത്തെപ്പോലൊരാള്‍ ആംആദ്മി പാര്‍ട്ടിയുടെ വക്താവിനെപ്പോലെ പ്രവര്‍ത്തിക്കുന്നതും എനിക്കെതിരേ അധിക്ഷേപം ചൊരിയുന്നതും നാണക്കേടാണ്. തീവ്രമായ ഭീഷണികളും അധിക്ഷേപങ്ങളുമാണ് ഇപ്പോള്‍ ഞാന്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.'- സ്വാതി എക്‌സില്‍ കുറിച്ചു.
തനിക്കെതിരായ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ധ്രുവ് പരാമര്‍ശിക്കാതിരുന്ന ചില വശങ്ങളും സ്വാതി ചൂണ്ടിക്കാട്ടി. അക്രമം നടന്നുവെന്ന് പാര്‍ട്ടി ആദ്യം അം?ഗീകരിച്ചെങ്കിലും പിന്നീട് അവര്‍ നിലപാട് മാറ്റുകയായിരുന്നു. അക്രമം മൂലമുള്ള മുറിവുകള്‍ വെളിപ്പെടുത്തുന്ന എം.എല്‍.സി റിപ്പോര്‍ട്ട്. വീഡിയോയുടെ തിരഞ്ഞെടുത്ത ഭാഗം മാത്രം പുറത്തുവിട്ടതിന് ശേഷം മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു.
പ്രതിയെ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്‌തെങ്കിലും വീണ്ടും അതേ സ്ഥലത്തേക്ക് പ്രവേശനം അനുവദിച്ചു. ഇത് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നോ. വിഷയങ്ങളിലെല്ലാം കൃത്യമായ നിലപാട് സ്വീകരിച്ച മണിപ്പുരടക്കം ഒറ്റയ്ക്ക് സഞ്ചരിച്ച സ്ത്രീയെ എങ്ങിനെയാണ് ബി.ജെ.പിക്ക് വിലയ്ക്കുവാങ്ങാനാകുന്നതെന്നും അവര്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."