പൊലിസ് അക്കാദമിയിലെ ലൈംഗികാതിക്രമ കേസില്‍ നടപടി; ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാന്‍ ഉത്തരവ്
തിരുവനന്തപുരം: പൊലിസ് അക്കാദമിയിലെ ലൈംഗികാതിക്രമ പരാതിയില്‍ പൊലിസുകാരനെതിരെ നടപടിയെടുക്കാന്‍ തീരുമാനം. ആരോപണ വിധേയനായ പൊലിസ് ഉദ്യോഗസ്ഥനെ താല്‍ക്കാലികമായി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് തീരുമാനം. ഓഫീസര്‍ കമാന്റന്റ് റാങ്കിലുള്ള പൊലിസ് ഉദ്യോഗസ്ഥന് ഓഫീസില്‍ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് വനിത പൊലിസ് ഉദ്യോസ്ഥ പരാതി നല്‍കിയത്.
സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ യുവതി അക്കാദമി ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ചില രേഖകള്‍ പ്രിന്റ് എടുക്കാനുണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥന് തന്നെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നുമാണ് പരാതിയിലുള്ളത്. ഇത് ചെറുത്ത പരാതിക്കാരി ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയെങ്കിലും രണ്ട് ദിവസത്തിന് ശേഷം സമാനരീതിയില്‍ വീണ്ടും ഉപ്രദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് നല്കാന് അക്കാദമി ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി എടുക്കണമെന്നും ജോലി മാറ്റം വേണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."