തൃശ്ശൂരില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യബാധ; ചികിത്സതേടിയത് 85 പേര്
തൃശ്ശൂര്‍ കൊടുങ്ങല്ലൂരിലെ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യബാധയേറ്റു. 85ഓളം പേര് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.ഹോട്ടലില്‍നിന്ന് നേരിട്ട് കഴിച്ചവര്‍ക്കും പാഴ്സല്‍ വാങ്ങിക്കൊണ്ടുപോയി കഴിച്ചവര്‍ക്കുമെല്ലാം ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലുമുള്ള വിവിധ ആശുപത്രികളിലാണ് ആളുകള്‍ ചികിത്സ തേടിയത്. വൈദ്യസഹായം നല്കിയ ശേഷം എല്ലാവരെയും വിട്ടയച്ചു.
ആരോഗ്യവകുപ്പും പഞ്ചായത്ത്, ഫുഡ് ആന്‍ഡ് സേഫ്റ്റി അധികൃതരും, പൊലീസും ചേര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് എന്‍.കെ.അബ്ദുല്‍ നാസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി.എസ്. രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഹോട്ടലിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."