HOME
DETAILS
MAL
താലൂക്ക് ഓഫിസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
backup
August 29 2016 | 22:08 PM
താമരശ്ശേരി: അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് അസോസിയേഷ(സി.ഐ.ടി.യു)ന്റെ നേതൃത്വത്തില്‍ താമരശേരി താലൂക്ക് ഓഫിസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, വര്‍ധിപ്പിച്ച വേതനം ഓണത്തിന് മുന്‍പ് നല്‍കുക, ഒരു മാസത്തെ വേതനം ഫെസ്റ്റിവല്‍ അലവന്‍സായി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ മാര്‍ച്ച് കര്‍ഷക തൊഴിലാളി യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗം ആര്.പി ഭാസ്കരന് ഉദ്ഘാടനം ചെയ്തു.
അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് അസോസിയേഷന് ജില്ലാ ജോ. സെക്രട്ടറി ബിന്ദു അധ്യക്ഷയായി. സി.ഐ.ടി.യു ഏരിയാ കമ്മിറ്റിയംഗം പി.ചോയിക്കുട്ടി, കെ.ജി രാജന്, വി.യു ഏലിയാമ്മ, ഷിംജില സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."