ശാപമോക്ഷം കാത്ത് എടച്ചേരി-കുനിയില്‍ താഴ റോഡ്
എടച്ചേരി: അധികൃതരുടെ അവഗണന കാരണം ശാപമോക്ഷം കാത്ത് എടച്ചേരി-കുനിയില്‍ റോഡ്. പുതിയങ്ങാടി ടൗണില്‍ നിന്നും കുനിയില്‍ താഴെ വരെയുളള ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുളള റോഡാണ് വാഹന ഗതാഗതം ദുസഹമായ വിധം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. മുപ്പത്തഞ്ച് വര്‍ഷത്തോളം പഴക്കമുളള ഈ റോഡ് വീതി കൂട്ടി താര് ചെയ്തിട്ട് ഇരുപത് വര്‍ഷത്തോളമായി. പുതിയങ്ങാടി ടൗണില്‍ നിന്നും റോഡിന്റെ ആരംഭം മുതല്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
റോഡിന്റെ ഭാഗങ്ങളില്‍ വീതിയില്ലാത്തതിനാല്‍ വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നു പോകാന്‍ ഏറെ ബുദ്ധിമുട്ടാണ്. ഇവിടെയുളള പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയാല്‍ മാത്രമേ റോഡിന് ആവശ്യത്തിന് വീതി കൂട്ടാന്‍ സാധിക്കൂ. കൂടാതെ കച്ചവടക്കാരുടെ സാധനങ്ങള്‍ റോഡരികില്‍ നിരത്തിവെയ്ക്കുന്നതും ഓട്ടോറിക്ഷ, ജീപ്പുകളുടെ പാര്‍ക്കിങും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. തിരക്കേറിയ ഈ ഭാഗത്ത് റോഡിന് വീതി കൂട്ടി ഗതാഗതയോഗ്യമാക്കി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."