HOME
DETAILS
MAL
തൃശൂരില്‍ രണ്ടു വയസുകാരന്‍ പാടത്തെ വെള്ളക്കെട്ടില്‍ വീണു മരിച്ചു
Web Desk
May 27 2024 | 03:05 AM
തൃശൂര്‍: രണ്ടു വയസുകാരന്‍ പാടത്തെ വെള്ളക്കെട്ടില്‍ വീണു മരിച്ചു. പഴുവിലിലാണ് സംഭവം. പഴുവില്‍ സ്വദേശി സിജോ- സീമ ദമ്പതികളുടെ മകന്‍ ജെറമിയയാണ് മരിച്ചത്. നാട്ടുകാരാണ് കുട്ടിയെ വെള്ളക്കെട്ടില്‍ ആദ്യം കണ്ടത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച ജെറമിയക്ക് രണ്ടു സഹോദരങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."