HOME
DETAILS
MAL
മേയര്‍-കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ തര്‍ക്ക രംഗങ്ങള്‍ പുനഃരാവിഷ്ക്കരിച്ച് പൊലിസ്, നടപടി ലൈംഗിച്ചുവയുള്ള ചേഷ്ട കാണിച്ചെന്ന പരാതിയില്‍
Web Desk
May 27 2024 | 04:05 AM
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ യദുവും തമ്മിലെ തര്‍ക്കത്തിലെ രംഗങ്ങള്‍ പുനഃരാവിഷ്ക്കരിച്ച് പൊലിസ്. ഡ്രൈവര്‍ യദു ബസ് ഓടിക്കുന്നതിനിടെ ലൈംഗികച്ചുവയുള്ള ചേഷ്ടകള്‍ കാണിച്ചെന്ന പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് രംഗങ്ങള്‍ പുനഃരാവിഷ്ക്കരിച്ചത്. മേയറുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകള്‍ ലഭിച്ചെന്ന് പൊലിസ് വ്യക്തമാക്കി.
പട്ടം പ്ലാമൂട് മുതല്‍ പി.എം.ജി വരെയാണ് ബസും കാറും ഓടിച്ചു പരിശോധിച്ചത്. ഡ്രൈവര്‍ മോശമായി ആഗ്യം കാണിച്ചാല്‍ കാറിന്റെ പിന് സീറ്റിലിരിക്കുന്നയാള്‍ക്ക് കാണാന്‍ കഴിയുമെന്നാണ് പൊലിസ് കണ്ടെത്തല്‍. സംഭവം നടന്നതു പോലെ രാത്രി സമയത്തായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."