HOME
DETAILS

പ്ലസ് വണ്‍: മലബാറില്‍ 55,897 വിദ്യാര്‍ഥികള്‍ക്ക് സീറ്റില്ല 

  
അശ്‌റഫ് കൊണ്ടോട്ടി
May 27 2024 | 04:05 AM

Plus one: 55,897 students have no seats in Malabar

മലപ്പുറം: മലബാറില്‍ 55,897 വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ സീറ്റില്ല. സംസ്ഥാനത്ത് ആകെ ലഭിച്ച 4,65,960 അപേക്ഷകളില്‍ 2,46,057 അപേക്ഷകളും പാലക്കാട് മുതല്‍ കാസര്‍ക്കോട് വരെയുള്ള മലബാറിലെ ആറ് ജില്ലകളില്‍ നിന്നാണ്. എന്നാല്‍, ഇവിടെ സീറ്റുകള്‍ 1,90,160 മാത്രമാണ്. വയനാട് ഒഴികെയുള്ള മലബാര്‍ ജില്ലകളില്‍ 5133 അപേക്ഷകളാണ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ വര്‍ധിച്ചത്. എന്നാല്‍, ബാച്ചുകളില്‍ വര്‍ധനവില്ല. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള എട്ട് ജില്ലകളില്‍ നിന്ന് ആകെ ലഭിച്ചത് 2,19,903 അപേക്ഷകളാണ്.

   സര്‍ക്കാര്‍, എയ്ഡഡ് സീറ്റുകള്‍ക്ക് പുറമെ മലബാറിലെ 25,508 അണ്‍എയ്ഡഡ് സീറ്റുകള്‍ കൂടി പ്രയോജനപ്പെടുത്തിയാലും 30,389 വിദ്യാര്‍ഥികള്‍ക്ക് സീറ്റുണ്ടാകില്ല. സംസ്ഥാനത്ത് മലപ്പുറം ജില്ലയിലാണ് പ്രതിസന്ധി  രൂക്ഷമാവുക. ഈ വര്‍ഷം 82,434 അപേക്ഷകളാണ് മലപ്പുറത്ത് ലഭിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 1412 അപേക്ഷകളാണ് വര്‍ധിച്ചത്. ജില്ലയില്‍ ഫുള്‍ എപ്ലസ് ലഭിച്ചവര്‍ തന്നെ 11,974 പേരുണ്ട്. ഇവര്‍ക്ക്  ആഗ്രഹിക്കുന്ന വിഷയത്തില്‍ ചേര്‍ന്ന് പഠിക്കാന്‍ അവസരം ലഭിക്കാത്ത അവസ്ഥയാണുണ്ടാവുക.

മലപ്പുറം കഴിഞ്ഞാല്‍ പ്രതിസന്ധിയേറെയുള്ളത് കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കാസര്‍ക്കോട് ജില്ലകളിലാണ്. കണ്ണൂരില്‍ ഈ വര്‍ഷം മുന്‍വര്‍ഷത്തേക്കാള്‍ 1049 അപേക്ഷകളുടെ വര്‍ധനവുണ്ടായി. കോഴിക്കോട്  958,പാലക്കാട് 992, കാസര്‍ക്കോട് 722 അപേക്ഷകളും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടി. പ്ലസ് വണ്‍ അപേക്ഷകളിലെ ട്രയല്‍ അലോട്ട്‌മെന്റ് 29ന് പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്‌മെന്റ് ജൂണ്‍ 5നും രണ്ടാം അലോട്ട്‌മെന്റ് 12നും മൂന്നാം അലോട്ട്‌മെന്റ്  19നും പ്രസിദ്ധീകരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഇന്ത്യന്‍ സ്‌കൂളുകളിലെ കെജി 1 പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചു

uae
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥന നടത്തി ഖത്തര്‍; പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്ന് അമീര്‍

qatar
  •  a month ago
No Image

അധ്യാപകര്‍ക്ക് പുതിയ ഗോള്‍ഡന്‍ വിസ പ്രോഗ്രാം അവതരിപ്പിച്ച് യുഎഇ

uae
  •  a month ago
No Image

സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10ന്

Kerala
  •  a month ago
No Image

'ഇന്‍ഫോസിസ് പ്രൈസ് 2024' പുരസ്‌കാരം മലയാളി ഗവേഷകന്‍ ഡോ.മഹ്മൂദ് കൂരിയയ്ക്ക്

International
  •  a month ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago