ദുരിതത്തില്‍ നിന്ന് മുക്തരാകാതെ കേരകര്‍ഷകര്‍
തൊട്ടില്‍പ്പാലം: നാളികേരത്തിന്റെ പെരുമ വാനോളമാണെങ്കിലും മലയോരമേഖലയിലെ കേരകര്‍ഷകരുടെ ദുരിതത്തിന് അറുതിയില്ല. കാര്‍ഷിക മേഖലയില്‍ പടര്‍ന്നുപിടിച്ച പകര്‍ച്ചവ്യാധികള്‍, കാട്ടുമൃഗശല്യം, കാലാവസ്ഥവ്യതിയാനം തുടങ്ങിയ ഗുരുതരമായ പ്രതിസന്ധികള്‍ക്കൊപ്പം നാളികേരത്തിന്റെ വിലത്തകര്‍ച്ചയാണ് മേഖലയിലെ കര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്നത്. അനുദിനം കുതിച്ചുയരുന്ന നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധനവും ഉദ്പാദനച്ചെലവും താങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
പച്ചത്തേങ്ങയ്ക്ക് കിലോ 18 രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടണ്ടിരിക്കുന്നത്. നേരിയ വര്‍ധനവ് കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടണ്ടായെങ്കിലും ലഭിക്കുന്ന തുക അപര്യാപ്തമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. കിലോയ്ക്ക് 25 മുതല്‍ 30വരെ എങ്കിലും ലഭിച്ചാല്‍ മാത്രമേ ഇവരുടെ ജീവിതം മുന്നോട്ടുകൊണ്ടണ്ടുപോകാന്‍ കഴിയുകയുള്ളു. കേരള കൃഷിഭവന്‍ വര്‍ഷാവര്‍ഷം മേഖലയില്‍ നിന്നും വലിയൊരു നാളീകേരം സംഭരണം നടത്തുന്നുണ്ടെണ്ടങ്കിലും സംഭരണത്തിലെ ചില വ്യവസ്ഥകള്‍മൂലം കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്നുമില്ല.
അതേസമയം കിലോയ്ക്ക് 30 രൂപതോതില്‍ തെങ്ങൊന്നിന് 15 തേങ്ങയെങ്കിലും സംഭരിക്കുകയും രണ്ടണ്ടുമാസത്തിനുള്ളില്‍ സംഭരണവില ലഭ്യമാക്കുകയും ചെയ്താലെ കര്‍ഷകര്‍ക്ക് കൃഷിഭവന്‍ വഴിയുള്ള സംഭരണത്തില്‍ നേട്ടമുണ്ടണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ ഒരു തെങ്ങിന് 10 തേങ്ങയും കിലോയ്ക്ക് 25 രൂപ വിലയുമാണ് കൃഷിഭവന്‍ നല്‍കുന്നത്. ഇതിനിടെയാണ് നേരത്തെ സംഭരിച്ച നാളികേരത്തിന്റെ വില പലകര്‍ഷകര്‍ക്കും ലഭിച്ചിട്ടില്ലാത്തതുമായ അവസ്ഥ നിലനില്‍ക്കുന്നതും.
നാളികേര കൃഷിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിതം മുന്നോട്ട് നീക്കുന്ന മേഖലയിലെ കര്‍ഷകര്‍ക്ക് കൃഷിയുമായി ബന്ധപ്പെട്ട് കൂലിയിനത്തിലും മറ്റും വന്‍തുകയാണ് ചിലവാകുന്നത്. ഒരു തെങ്ങ് കയറാന്‍ തൊഴിലാളിക്ക് കുറഞ്ഞത് 30 രൂപയെങ്കിലും നല്‍കേണ്ടണ്ടിവരുന്നു. നാളികേരം പൊളിക്കാനാകട്ടെ ഒരു രൂപയും. തെങ്ങ് ശരിയാവണ്ണം സംരക്ഷിക്കാനുള്ള കൂലിച്ചെലവ് കഴിച്ചാല്‍ നഷ്ടക്കണക്ക് ഏറും. കൂടാതെ രോഗംമൂലം വിളവ് കുറയുന്നതും വന്‍തിരിച്ചടിയാവുന്നു. മേഖലയിലെ ദുരവസ്ഥമൂലം കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളിലെ നല്ലൊരുവിഭാഗം കര്‍ഷകരും തെങ്ങുകൃഷിയില്‍ നിന്നും പിറകോട്ടുപോയിക്കൊണ്ടണ്ടിക്കുകയാണ്. വിലകുറവായതിനാല്‍ പറമ്പുകളില്‍ കൂട്ടിയിട്ടിരിക്കുന്ന നാളീകേരം കനത്തമഴയില്‍ മുളയെടുക്കാനും നശിക്കാനും തുടങ്ങിയിട്ടുണ്ടണ്ട്. എന്നാല്‍ നാളികേര കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മരുതോങ്കരയിലെ നീരവ്യവസായം വേണ്ടണ്ടതുപോലെ വിജയിക്കാത്തതും കര്‍ഷകരുടെ വിഷമം ഇരട്ടിയാക്കുന്നു. കര്‍ഷകരുടെ കണ്ണീരിന് പ്രതിവിധികാണാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."