HOME
DETAILS
MAL
രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിൻ ഉടൻ സർവീസ് ആരംഭിക്കും: കൂടുതൽ അറിയാം
Web Desk
May 27 2024 | 11:05 AM
രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിൻ ഉടൻ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ. ആഗ്ര-ഡൽഹി റൂട്ടിലാണ് ട്രെയിൻ സർവീസ് നിശ്ചയിച്ചിരിക്കുന്നത്. വെറും ഒന്നര മണിക്കൂർ കൊണ്ട് 200 കിലോമീറ്റർ ദൂരം ഓടിയെത്താൻ പാകത്തിലുള്ള ഹൈസ്പീഡ് വന്ദേഭാരത് ആണ് ഒരുങ്ങുന്നത്.
വന്ദേഭാരതിന് 160 കിലോമീറ്റർ വരെ സ്പീഡിൽ സഞ്ചരിക്കാമെങ്കിലും റെയിൽവേയുടെ നിലവിലെ ട്രാക്കുകളിൽ അത് പ്രായോഗികമല്ല. എന്നാൽ ഈ പ്രശ്നം പരിഹരിച്ചാണ് പുതിയ ഹൈസ്പീഡ് വന്ദേഭാരത് ഒരുങ്ങുന്നത്. അടുത്തമാസം അവസാനത്തോടെയാണ് പരീക്ഷണയോട്ടം നിശ്ചയിച്ചിട്ടുള്ളത്. സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന നൂതന സാങ്കേതിക വിദ്യയിലാണ് ട്രെയിൻ ഒരുങ്ങുന്നത്. 16 ബോഗികളാണ് ഇതിന് ക്രമീകരിച്ചിട്ടുള്ളത്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി ആണ് നിർമ്മാണച്ചുമതല ഏറ്റെടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."