ആധാര്‍കാര്‍ഡ് പുതുക്കിയില്ലെങ്കില്‍ അസാധുവാകുമോ?.... യുഐഡിഎഐയുടെ വിശദീകരണം ഇങ്ങനെ
ആധാര്‍ കാര്‍ഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി ജൂണ്‍ 14ന് അവസാനിക്കും. അതിനകം പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത ആധാര്‍ കാര്‍ഡ് പുതുക്കിയില്ലെങ്കില്‍ അത് അസാധുവാകുമോ?... ഇത്തരത്തില്‍ സമയപരിധി കഴിഞ്ഞാല്‍ ആധാര്‍ കാര്‍ഡ് പ്രവര്‍ത്തിക്കില്ലെന്ന് അവകാശപ്പെടുന്ന ഒരു വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിനെകുറിച്ച് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തതവരുത്തിയിട്ടുണ്ട്.
പത്ത് വര്‍ഷത്തിന് ശേഷം ആധാര്‍ പുതുക്കുന്നത് നിര്‍ബന്ധമല്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പുതുക്കുന്നത് നല്ലതാണ്. ആധാര്‍ കാര്‍ഡ് പഴയതാണെങ്കില്‍ അത് അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കൂ. ആധാര്‍ കാര്‍ഡിലെ വിലാസമോ ഫോട്ടോയോ വര്‍ഷങ്ങള്‍ പഴക്കമുള്ളതാകാം, അത്തരമൊരു സാഹചര്യത്തില്‍, അത് അപ്‌ഡേറ്റ് ചെയ്യുന്നതാണ് നല്ലത്.
അതേസമയം ആധാര്‍ പുതുക്കിയില്ലെങ്കിലും അത് മുമ്പത്തെപ്പോലെ തന്നെ പ്രവര്‍ത്തിക്കും. റദ്ദാക്കപ്പെടുകയോ പ്രവര്‍ത്തനരഹിതമാകുകയോ ചെയ്യില്ല.
ജൂൺ 14 നുള്ളിൽ സൗജന്യമായി ആധാർ പുതുക്കാം.
അതിനായി
1.യുഐഡിഎഐയുടെ https://ssup.uidai.gov.in/ssup/ പോർട്ടലിൽ ക്ലിക്ക് ചെയ്യുക.
2. ‘ലോഗിൻ’ ക്ലിക്ക് ചെയ്ത് നിങ്ങളുടെ 12 അക്ക ആധാർ നമ്പറും തന്നിരിക്കുന്ന ക്യാപ്‌ച കോഡും നൽകുക.
3. തുടർന്ന് ‘Send OTP’ എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറിൽ അയച്ച OTP നൽകുക.
4. 'സേവനങ്ങൾ' എന്ന ടാബിന് കീഴിൽ ‘ആധാർ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യുക’ എന്നത് തിരഞ്ഞെടുക്കുക.
5. ഇപ്പോൾ ‘Proceed to Update Aadhaar’ എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്ന വിശദാംശങ്ങൾ തിരഞ്ഞെടുക്കുക.
6. നിങ്ങളുടെ ആധാർ കാർഡിൽ നിലവിലുള്ള പേര് നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും.
7. ഡോക്യുമെൻ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ആവശ്യമുള്ള മാറ്റങ്ങൾ വരുത്താം.
8. വരുത്തിയ മാറ്റങ്ങൾ സ്ഥിരീകരിക്കുക, നിങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യപ്പെടും.
(ആധാർ സേവാ കേന്ദ്രത്തിൽ പോയി അവരുടെ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുന്നതിന് പണം നൽകേണ്ടിവരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."