മാസപ്പടി വിവാദത്തില്‍ പൊലിസിന് കേസെടുക്കാമെന്ന് ഇഡി
മാസപ്പടി ആരോപണത്തില്‍ പൊലീസിന് കേസെടുക്കാമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിഷയത്തില്‍ കേസെടുക്കാമെന്ന് ചുണ്ടിക്കാട്ടി ഡി.ജി പി്ക്ക് മാര്‍ച്ച് 27 ന് കത്ത് നല്‍കിയിരുന്നുവെന്നും ഇ.ഡി വ്യക്തമാക്കി. ഈ മാസം പത്തിനും രണ്ടാമത് കത്ത് നല്‍കിയതായും ഇ .ഡി പറഞ്ഞു.വഞ്ചന, അനധികൃത സ്വത്ത് സമ്പാദനം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ കണ്ടെത്തിയതാണെന്നും ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയതായും ഇ.ഡി വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം ചട്ടങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന സി.എം.ആര്‍.എല്‍ കമ്പനിയുടെ വാദം തെറ്റെന്ന് ഇ.ഡി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 2019 ലെ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ 133 കോടി രൂപയുടെ അനധികൃത ഇടപാട് കണ്ടെത്തിയിരുന്നു. പാരിസ്ഥിതിക വെല്ലുവിളികളടക്കം നേരിടുന്നതിനാല്‍ സുഗമമായ പ്രവര്‍ത്തനത്തിനാണ് പണമിടപാടുകള്‍ നടത്തിയതെന്നും രാഷ്ട്രീയക്കാര്‍ക്കുള്‍പ്പെടെ ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ടെന്നും ഇഡി പറഞ്ഞു.
ഇക്കാര്യം കമ്പനി അധികൃതര്‍ ആദായനികുതി വകുപ്പിന് മുന്നില്‍ സമ്മതിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. വീണാ വിജയന്റെ എക്‌സലോജികിന് 1.72 കോടി നല്‍കിയതും വിവിധ അന്വേഷണങ്ങളില്‍ വെളിപ്പെട്ടിരുന്നുവെന്നും ഇ.ഡി ഹൈക്കോടതിയില്‍ പറഞ്ഞു.ഇഡിയുടെ നടപടി ചോദ്യം ചെയ്ത് സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹരജിക്ക് നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇഡി ഈ വാദങ്ങള്‍ തള്ളിത്. ആദായ നികുതി വകുപ്പിനെകൂടാതെ പല അന്വേഷണവും സിഎംആര്‍എല്ലിനെതിരെ ഉണ്ടായിട്ടുണ്ട്. അതില്‍ പല ക്രമക്കേടും കണ്ടെത്തുകയും ചെയ്തിട്ടുമുണ്ട്.
ഇഡിക്ക് മുമ്പാകെ ലഭിച്ച വിവധ പരാതികളുടെ അടിസാഥാനത്തിലാണ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണം ആരംഭിച്ചതെന്നും ഇഡി കോടതിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."