ടെക്‌നിക്കല്‍ കോഴ്‌സുകളിലും മലബാറിനോട് വിവേചനം; വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളി കോഴ്‌സുകളില്‍ ആനുപാതിക സീറ്റില്ല
മലപ്പുറം: പ്ലസ്‌വണ്‍ സീറ്റില്‍ മാത്രമല്ല വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി, ഐ.ടി.ഐ, പോളി കോഴ്‌സുകളിലും മലബാറിനോട് സര്‍ക്കാരിന് കടുത്ത വിവേചനം. സംസ്ഥാനത്ത് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി, ഐ.ടി.ഐ, പോളി കോഴ്‌സുകളില്‍ 72,641 സീറ്റുകളാണുള്ളത്. ഇതില്‍ 25,150 സീറ്റുകള്‍ മാത്രമാണ് മലബാറിലുള്ളത്. പത്താം ക്ലാസ് കഴിഞ്ഞ് ഉപരിപഠനത്തിന് തയാറെടുക്കുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി ഓരോ വര്‍ഷവും ഉയരുന്ന മലബാറില്‍ പ്ലസ്‌വണ്‍ സീറ്റിന് പുറമെ വൊക്കേഷനല്‍ ഹയര്‍സെകന്‍ഡറി, ഐ.ടി.ഐ, പോളി കോഴ്‌സുകളിലേക്കും മതിയായ സീറ്റുകളില്ല. എന്നാല്‍ അപേക്ഷകര്‍ കുറയുന്ന തെക്കന്‍ ജില്ലകളില്‍ ആവശ്യത്തിലേറെ സീറ്റുകളുമുണ്ട്.
വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്ഥാനത്തുള്ള 27,525 സീറ്റുകളില്‍ 9,625 സീറ്റുകള്‍ മാത്രമാണ് മലബാറിലുള്ളത്. മറ്റു തെക്കന്‍ ജില്ലകളിലാണ് ശേഷിക്കുന്ന 17,900 സീറ്റുകളും കിടക്കുന്നത്. ഐ.ടി.ഐ വിഭാഗത്തിലുള്ള 33,326 സീറ്റുകളില്‍ മലബാറിലുള്ളത് 13,350 എണ്ണം മാത്രം. ശേഷിക്കുന്ന 21,976 സീറ്റുകളും തെക്കന്‍ ജില്ലകളിലാണ്. പോളി വിഭാഗത്തില്‍ ആകെയുള്ള 11,790 സീറ്റില്‍ 4,175 സീറ്റുകള്‍ മാത്രമാണ് മലബാറിലുള്ളത്.
തിരുവന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മാത്രം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ഐ.ടി.ഐ, പോളി കോഴ്‌സുകള്‍ക്ക് 36,888 സീറ്റുകളുണ്ട്. കോട്ടയത്ത് എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ എണ്ണം 18,813 മാത്രമാണ്. എന്നാല്‍ ഈ ഇനത്തില്‍ 5,233 സീറ്റുകളുണ്ട്. അതേസമയം, ഇതിന്റെ നാലിരട്ടി എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുള്ള മലപ്പുറം ജില്ലയില്‍ 4,800 സീറ്റുകള്‍ മാത്രമാണുള്ളത്.
തിരുവനന്തപുരത്ത് എസ്.എസ്.എല്‍.സി ജയിച്ചത് 34,077 വിദ്യാര്‍ഥികളാണ്. എന്നാല്‍ ഇവിടെ 9,857 വൊക്കേഷനല്‍ ഹയര്‍സെകന്‍ഡറി, ഐ.ടി.ഐ, പോളി കോഴ്‌സ് സീറ്റുകളുണ്ട്. കൊല്ലം 9530, എറണാകുളം 5590, തൃശൂര്‍ 6678 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സീറ്റുകള്‍.
ജില്ലകള്‍ തിരിച്ചുള്ള സീറ്റു കണക്ക് (മലബാര്‍)
ജില്ല |
വി.എച്ച്.എസ്.ഇ |
ഐ.ടി.ഐ | പോളി | ആകെ |
പാലക്കാട് |
1725 |
2468 | 480 | 4673 |
മലപ്പുറം |
2325 |
1295 | 1180 | 4800 |
കോഴിക്കോട് |
2175 |
3057 | 485 | 5717 |
വയനാട് |
675 |
489 | 600 | 1764 |
കണ്ണൂർ |
1400 |
2311 | 750 | 4461 |
കാസർകോട് |
1325 |
1730 | 680 | 3735 |
മറ്റു ജില്ലകള്‍
ജില്ല |
വി.എച്ച്.എസ്.ഇ |
ഐ.ടി.ഐ | പോളി | ആകെ |
തിരുവനന്തപുരം |
2800 |
5782 | 1275 | 9857 |
കൊല്ലം |
4025 |
4905 |
600 | 9530 |
പത്തനംതിട്ട |
1925 |
766 | 880 | 3571 |
ആലപ്പുഴ |
1400 |
2183 | 660 | 4243 |
കോട്ടയം |
1875 |
2588 | 770 | 5233 |
ഇടുക്കി |
1150 |
870 | 760 | 2789 |
എറണാകുളം |
2325 |
2215 | 1050 | 5590 |
തൃശൂർ |
2400 |
2658 | 1620 | 6678 |
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."