HOME
DETAILS

വൈദ്യുതി ഉപയോഗം കൂപ്പുകുത്തി; ഇന്നലെ 7.23 കോടി യൂനിറ്റ്; 2024 ലെ താഴ്ന്ന ഉപയോഗം

  
ബാസിത് ഹസന്‍
May 28 2024 | 03:05 AM

Electricity usage Low usage in 2024

തൊടുപുഴ: വേനല്‍ മഴ ശക്തമാകുകയും അന്തരീക്ഷ താപനില കുത്തനെ കുറയുകയും ചെയ്തതോടെ പ്രതിദിന വൈദ്യുതി ഉപയോഗം കൂപ്പുകുത്തി. ഇന്നലെ 24 മണിക്കൂറില്‍ 7.23 കോടി യൂനിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇത് 2024 ലെ താഴ്ന്ന വൈദ്യുതി ഉപയോഗമാണ്. കഴിഞ്ഞ ഫെബ്രുവരി ആദ്യവാരം മുതല്‍ വൈദ്യുതി ബോര്‍ഡിനെ മുള്‍മുനയിലാക്കി റെക്കോഡ് തിരുത്തി കുതിച്ച ഉപയോഗം മെയ് മൂന്നിന് 11.95 കോടി യൂനിറ്റ് എന്ന സര്‍വകാല റെക്കോഡ് രേഖപ്പെടുത്തിയിരുന്നു.

ദിവസങ്ങളോളം പത്തുകോടി യൂനിറ്റിന് മുകളിലായിരുന്നു ഉപയോഗം. പീക്ക് ലോഡ് ഡിമാന്റും കുത്തനെ താഴ്ന്നിട്ടുണ്ട്. 3569 മെഗാവാട്ട് ആയിരുന്നു ഇന്നലത്തെ ഉയര്‍ന്ന പീക്ക് ലോഡ് ഡിമാന്റ്. മെയ് രണ്ടിന് 5797 മെഗാവാട്ട് വരെ പീക്ക് ഡിമാന്റ് ഉയര്‍ന്നിരുന്നു. അപ്രഖ്യാപിത ലോഡ് ഷെഡിങും വൈദ്യുതി നിയന്ത്രണവും അടക്കം ഏര്‍പ്പെടുത്തിയാണ് പ്രതിസന്ധി തരണം ചെയ്തത്. ഇന്നലെ 5.41കോടി യൂനിറ്റ് വൈദ്യുതി പുറത്തുനിന്നും എത്തിച്ചപ്പോള്‍ 1.81കോടി യൂനിറ്റ് ആഭ്യന്തര ഉത്പാദനമായിരുന്നു.

അടുത്ത ജലവര്‍ഷത്തിന് അഞ്ചുദിവസം മാത്രം ശേഷിക്കെ അണക്കെട്ടുകളിലെ ജലശേഖരം തൃപ്തികരമാണ്. 1243.753 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം സംഭരണികളില്‍ നിലവിലുണ്ട്, 30 ശതമാനം. കഴിഞ്ഞവര്‍ഷം ഇതേസമയം 949.525 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ഉണ്ടായിരുന്നത്, 22 ശതമാനം. ഈ വര്‍ഷം എട്ടുശതമാനം വെള്ളം കൂടുതലുണ്ട്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണില്‍ സംസ്ഥാനത്ത് അധികമഴ മുന്നറിയിപ്പുള്ളതിനാല്‍ സംഭരണശേഷിയുടെ പകുതിയിലധികവും ഉള്‍ക്കൊള്ളുന്ന ഇടുക്കി പദ്ധതിയില്‍ ജലശേഖരം 30ശതമാനത്തില്‍ നില്‍ക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേസമയം 19 ശതമാനം വെള്ളം മാത്രമേ ഇടുക്കി പദ്ധതിയില്‍ ഉണ്ടായിരുന്നുള്ളൂ.

കരുതല്‍ സംഭരണത്തിന്റെ ഭാഗമായി വേനലില്‍ ഇടുക്കിയിലെ ഉത്പാദനം കുറച്ചിരുന്നു. ഇത് വൈദ്യുതി ബോര്‍ഡിന് സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയിട്ടുണ്ട്. മൂലമറ്റം പവര്‍ ഹൗസില്‍ ഒരു യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 1.15 രൂപ മാത്രമാണ് മുടക്ക്. കഴിഞ്ഞ മൂന്നുമാസം പീക്ക് സമയങ്ങളില്‍ യൂനിറ്റിന് പത്തു രൂപയ്ക്ക് മുകളില്‍ നല്‍കി സംസ്ഥാനം വൈദ്യുതി വാങ്ങിയിട്ടുണ്ട്.
ഇതിനിടെ മാസം 200 യൂനിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കളില്‍ നിന്നു കൂടിയ നിരക്ക് ഈടാക്കാന്‍ ആലോചന നടക്കുന്നുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago