ഞാന്‍ റെക്കോഡുകളെ പിന്തുടരാറില്ല; റെക്കോഡുകള്‍ എന്നെയാണ് പിന്തുടരുന്നത്; മേജര്‍ ലീഗുകളിലെ ടോപ്പ് സ്‌കോര്‍ ആയ ശേഷം ക്രിസ്റ്റിയാനോ റൊണാള്‍ഡോ
റിയാദ്: സഊദി പ്രോ ലീഗില്‍ ഇത്തിഹാദിനെതിരേ ഇന്നലെ നടന്ന മത്സരത്തില്‍ രണ്ടുഗോളുകള്‍ അടിച്ചതിന് പിന്നാലെ പോര്‍ച്ചുഗീസിന്റെ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേരില്‍ പുതിയൊരു റെക്കോഡ് വന്നിരിക്കുകയാണ്. ഇംഗ്ലീഷ് ലീഗായ പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗായ ലാലിഗ, ഇറ്റാലിയന്‍ ലീഗായ സീരി എ, സഊദി ലീഗായ പ്രോ ലീഗ് എന്നിവയിലെല്ലാം ടോപ്പ് സ്‌കോറര്‍ എന്ന പുതിയ ചരിത്രമാണ് ക്രിസ്റ്റ്യാനോ കുറിച്ചത്.
നേരത്തെ റയല്‍ മാഡ്രിഡിനൊപ്പം ലാലിഗയില്‍ മൂന്ന് തവണയാണ് റൊണാള്‍ഡോ ടോപ് സ്‌കോറര്‍ ആയത്. യുവന്റസിനൊപ്പം സിരി എയിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ടോപ് സ്‌കോറര്‍ നേട്ടം ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നിരവധി സൂപ്പര്‍ താരങ്ങള്‍ മാറ്റുരയ്ക്കുന്ന സഊദി ലീഗും ക്രിസ്റ്റ്യാനോ കീഴടക്കിയിരിക്കുന്നത്.
റെക്കോഡ് സ്വന്തമാക്കിയതിന് പിന്നാലെ ക്രിസ്റ്റ്യാനോയുടെ പ്രതികരണം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഞാന്‍ റെക്കോഡുകള്‍ക്ക് പിന്നാലെ പോകാറില്ല, റെക്കോഡുകള്‍ എന്നെ പിന്തുടരുകയാണ് ചെയ്യുന്നത് (I don’t follow the records, the records follow me) എന്നാണ് താരം തന്റെ സമൂഹമാധ്യത്തില്‍ കുറിച്ചത്.
I don’t follow the records, the records follow me. 🇸🇦 pic.twitter.com/rqywmmTfZD
— Cristiano Ronaldo (@Cristiano) May 27, 2024
അതേസമയം, ഇന്നലെ നടന്ന കളിയില്‍ ഇത്തിഹാദിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് അല്‍ നസര്‍ തകര്‍ത്തു വിട്ടത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി മിന്നും പ്രകടനമാണ് നടത്തിയത്. മത്സരത്തില്‍ 45+3, 69 എന്നീ മിനിട്ടുകളില്‍ ആയിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. ഇതോടെ 35 ഗോളുകളും 13 അസിസ്റ്റുകളും ആണ് റൊണാള്‍ഡോ ലീഗിന്റെ ഈ സീസണില്‍ നേടിയത്. സൗദി ലീഗിലെ ടോപ് സ്‌കോറര്‍ ആവാനും അല്‍ നസര്‍ നായകന് സാധിച്ചു.
റൊണാള്‍ഡോക്ക് പുറമേ 79ാ ംമിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് അബ്ദുല്‍ റഹ്മാന്‍ ഖരീബും ഇഞ്ചുറി ടൈമില്‍ മിശാരി അല്‍ നെമറും അല്‍ നസറിനായി ലക്ഷ്യം കണ്ടു. ഫറാ അലി സെയ്ദ് ശര്‍മാണി -88, ഫാബിഞ്ഞോ -90+2 എന്നിവരായിരുന്നു അല്‍ ഇത്തിഹാദിന്റെ ആശ്വാസ ഗോളുകള്‍ കണ്ടെത്തിയത്.
സൗദി ലീഗില്‍ 34 മത്സരങ്ങളില്‍ നിന്നും 26 ജയവും നാല് വീതം തോല്‍വിയും സമനിലയുമായി 82 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍ ഫിനിഷ് ചെയ്തത്. മെയ് 31ന് നടക്കുന്ന കിങ്‌സ് കപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ അല്‍ ഹിലാലിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.
Cristaino Ronaldo Historical Achievement in Football
Cristiano Ronaldo Sets New Saudi Pro League Season Scoring Record
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."