കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായ ചുഴലിക്കാറ്റുകൾ ബാധിച്ചത് 4.5 കോടി ഇന്ത്യക്കാരെ; മരണപ്പെട്ടത് നിരവധി മനുഷ്യർ
2019 മുതൽ രാജ്യത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റുകൾ നേരിട്ട് ബാധിച്ചത് 4.5 കോടി ഇന്ത്യക്കാരെയെന്ന് റിപ്പോർട്ട്. ഏറ്റവും ഒടുവിലായി മണിക്കൂറിൽ 74 കിലോമീറ്റർ വേഗതയിൽ ഞായറാഴ്ച പശ്ചിമ ബംഗാളിൽ വീശിയടിച്ച റെമാൽ ചുഴലിക്കാറ്റ് ഇതുവരെ ഒരു ജീവൻ അപഹരിക്കുകയും പശ്ചിമ ബംഗാളിൻ്റെ പല ഭാഗങ്ങളിലും യാത്ര തടസ്സപ്പെടുത്തുകയും ചെയ്തു.
അന്തർദേശീയ ദുരന്ത ഡാറ്റാബേസ് EM-DAT പ്രകാരം 2019 മുതൽ, ചുഴലിക്കാറ്റുകളും ഫലമായുള്ള വെള്ളപ്പൊക്കവും ഇന്ത്യയിൽ 45 ദശലക്ഷം (നാലരക്കോടി) ആളുകളെ ബാധിച്ചു. 2019-ൽ ഒഡീഷയിൽ ആഞ്ഞടിച്ച ഫാനി ചുഴലിക്കാറ്റിൽ കൊല്ലപ്പെട്ടത് 89 പേരാണ്. 20 ദശലക്ഷം (രണ്ട് കോടി) ആളുകളെ ബാധിക്കുകയും ചെയ്തു. ഒഡീഷ സംസ്ഥാനത്തുണ്ടായ ഏറ്റവും മോശം ചുഴലിക്കാറ്റുകളിൽ ഒന്നായിരുന്നു ഇത്. ഏകദേശം ഏഴ് ലക്ഷം കോടിയുടെ നഷ്ടമാണ് കണക്കാക്കിയത്.
2020 ൽ ഉണ്ടായ അംഫാൻ ചുഴലിക്കാറ്റ് 118 പേർ കൊല്ലപ്പെടുകയും 18 ദശലക്ഷം ആളുകളെ ബാധിക്കുകയും ചെയ്തു. ഏകദേശം 11 ലക്ഷം കോടിയുടെ നാശമാണ് അംഫാൻ ഉണ്ടാക്കിയത്. പ്രധാനമായും പശ്ചിമ ബംഗാളിലും ഒഡീഷയിലുമാണ് കാറ്റ് ആഞ്ഞടിച്ചത്.
2021-ൽ, ഗുജറാത്തിൽ കരകയറിയ തൗക്തേ ഴലിക്കാറ്റ് പടിഞ്ഞാറൻ തീരത്തെത്തി. 700,000 ആളുകളെ ബാധിക്കുകയും 200 പേർ കൊല്ലപ്പെടുകയും ചെയ്തു.
ജനങ്ങളെ ബാധിച്ചതിന്റെ കണക്കിൽ രാജ്യത്തുണ്ടായ വലിയ ചുഴലിക്കാറ്റുകൾ ഇവയാണ്.
(ബാധിച്ച ജനങ്ങളുടെ കണക്ക് ബ്രാക്കറ്റിൽ)
- ഫാനി - (20 ദശലക്ഷം)
- അംഫാൻ - (18 ദശലക്ഷം)
- മിഷാഉങ്ങ് - (4.39 ദശലക്ഷം)
- യാസ് - (1.63 ദശലക്ഷം)
- തൗക്തേ (ഏഴ് ലക്ഷം)
- ഷഹീൻ (1.8 )
- ബുൾബുൾ (1.3 ലക്ഷം)
- ബിപർജോയ് (1 ലക്ഷം)
ഉയർന്ന കാറ്റിൻ്റെ വേഗതയുള്ള ചുഴലിക്കാറ്റുകൾ ജീവനും സ്വത്തിനും വലിയ നാശനഷ്ടം ഉണ്ടാക്കുന്നു. ഉദാഹരണത്തിന്, മണിക്കൂറിൽ 222 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിക്കൊണ്ട് തൗക്തേ കരയിൽ എത്തി. ആംഫാൻ മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിലും ഗുജറാത്തിലെ കച്ച് മേഖലയെ ബാധിച്ച ബിപാർജോയ് മണിക്കൂറിൽ 125 കിലോമീറ്ററിലും എത്തി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ കണക്ക് പ്രകാരം കൊൽക്കത്തയിൽ റെമൽ ചുഴലിക്കാറ്റിന് മണിക്കൂറിൽ 74 കിലോമീറ്റർ വേഗതയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."