650 കി.മീ റേഞ്ച്, കുറഞ്ഞ വില; ഒറ്റദിവസം ഈ കാര്‍ വാങ്ങിയത് 200 പേര്‍
ചൈനീസ് ബ്രാന്‍ഡായ ബി.വൈ.ഡി ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കി മുന്നേറുകയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയിലേക്ക് ബ്രാന്‍ഡ് 'സീല്‍' അവതരിപ്പിച്ചിരുന്നു. മൂന്ന് മാസം കൊണ്ട് തന്നെ ആയിരത്തോളം ബുക്കിങ്ങുകളാണ് വാഹനത്തിന് ലഭിച്ചത്.1.25 ലക്ഷം രൂപയായിരുന്നു മോഡല്‍ ബുക്ക് ചെയ്യുന്നതിനുള്ള ടോക്കണ്‍ തുക.ആദ്യ ദിവസം തന്നെ ഇവിക്ക് 200 ബുക്കിംഗുകള്‍ ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. പിന്നീടുള്ള ദിവസങ്ങളില്‍ ശേഷിക്കുന്ന 500 ബുക്കിംഗുകള്‍ ലഭിച്ചു.
ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങി ഇന്ത്യയിലെ സുപ്രധാന നഗരങ്ങളില്‍ ഈ കാറിന്റെ ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്. ഇപ്പോള്‍ ചൈനീസ് കമ്പനി പ്രീമിയം ഇവിയുടെ വിതരണം ആരംഭിച്ചിരിക്കുകയാണ്.ഒറ്റ ദിവസം കൊണ്ട് 200 സീല്‍ ഇവികള്‍ വിതരണം ചെയ്തതായാണ് BYD അറിയിച്ചത്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലായായിരുന്നു ഡെലിവറി. ഒറ്റദിവസം കൊണ്ട് 200 കാറുകള്‍ കൊടുത്തു തീര്‍ത്ത കമ്പനി റെക്കോഡ് സമയം കൊണ്ട് പെന്‍ഡിംഗ് ഓര്‍ഡറുകള്‍ തീര്‍പ്പാക്കുമെന്ന് പറയുന്നു.
e6 എംപിവി, അറ്റോ 3 എസ്യുവി എന്നിവക്ക് ശേഷം BYD ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച മൂന്നാമത്തെ ഇവിയാണ് BYD സീല്‍ ലക്ഷ്വറി ഇലക്ട്രിക് സെഡാന്‍. കഴിഞ്ഞ മാസം 138 യൂണിറ്റുകള്‍ വിറ്റഴിച്ച് ഇവി വില്‍പ്പനയില്‍ BYD സിട്രണ്‍, മെര്‍സിഡീസ്, ഹ്യുണ്ടായി എന്നിവയെ മറികടന്നിരുന്നു. BYD സീലിനെ കുറിച്ച് പറയുമ്പോള്‍ ഇത് ആഡംബരവും പ്രീമിയം സവിശേഷതകളും നിറഞ്ഞ ഒരു ഇലക്ട്രിക് കാര്‍ മോഡലാണ്.41 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ ഈ കാറിന്റെ വില ആരംഭിക്കുന്നത്. ഈ കാര്‍ മൊത്തത്തില്‍ മൂന്ന് വേരിയന്റുകളില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ വാഹനത്തിന് 650 കി.മീ റേഞ്ചാണ് കമ്പനി വാഗ്ധാനം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."