HOME
DETAILS
MAL
മലപ്പുറത്ത് വിമുക്തഭടൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ: അന്വേഷണം വേണമെന്ന് കുടുംബം
Web Desk
May 28 2024 | 18:05 PM
മലപ്പുറത്ത് വിമുക്തഭടനെ ഷെഡ്ഡിൽ മരിച്ചനിലയിൽ കണ്ടെത്തി. ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയതിനാൽ മരണത്തിൽ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
വേങ്ങശ്ശേരി ഗോവിന്ദൻകുട്ടിയുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന സ്ഥാപനത്തിന് സമീപത്ത് ഷെഡ്ഡിൽ ആയിരുന്നു ഗോവിന്ദൻ കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്.
ഇതിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലിസ് പറയുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മദ്യലഹരിയിൽ ചിലരുമായി ഇയാൾ സംഘർഷത്തിൽ ഏർപ്പെട്ടിരുന്നതായി വിവരമുണ്ട്. സംഭവത്തിൽ ദുരൂഹത സംശയിച്ച് ബന്ധുക്കൾ അന്വേഷണം വേണമെന്ന ആവശ്യവുമായി പൊലിസിനെ സമീപിച്ചിട്ടുണ്ട്. നിലവിൽ മഞ്ചേരി മെഡിക്കൽ കോളജിലാണ് മൃതദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."