കാറിനുള്ളിൽ സ്വിമ്മിങ് പൂളുണ്ടാക്കി കുളി; സിനിമ സ്റ്റൈലിൽ റോഡിൽ വാഹനമോടിച്ച യൂട്യൂബർക്കെതിരെ നടപടി
ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിങ് പൂൾ സജ്ജീകരിച്ച് റോഡിലൂടെ ഓടിച്ച് ദൃശ്യം പുറത്തുവിട്ട യൂട്യൂബർക്കെതിരെ ആർ.ടി.ഒ നടപടിയെടുത്തു. യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെയാണ് നടപടിയെടുത്തത്. ആവേശം എന്ന സിനിമയുടെ ചുവടിപിടിച്ചാണ് യൂട്യൂബർ വീഡിയോ ചിത്രീകരിച്ചത്. വെള്ളം നിറച്ച വാഹനം ഓടിച്ചതിന് ഡ്രൈവറുടെയും കാർ ഉടമയുടെയും ലൈസൻസ് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ റദ്ദാക്കി.
സഫാരി കാറിനുള്ളിലാണ് സ്വിമ്മിങ് പൂൾ സജ്ജീകരിച്ചത്. വെള്ളം നിറച്ച വാഹനം പൊതു നിരത്തിൽ ഓടിച്ചതോടെയാണ്
ആർ.ടി.ഒ നടപടിയെടുത്തത്. ഈ വാഹനം പിടിച്ചെടുത്തു. യുവാക്കളുടെ നടപടി അത്യന്തം അപകടമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ രമണൻ പറഞ്ഞു.
വാഹനത്തിൽ സഞ്ചരിച്ചു കൊണ്ട് വാഹനത്തിനകത്തെ സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു. യൂട്യൂബർ സഞ്ജു ടെക്കിയാണ് വീഡിയോ പുറത്തുവിട്ടത്. എയർബാഗ് ഓപ്പൺ ആയി ഡോര്‍ തുറന്ന് വെള്ളം പൊതു നിരത്തിലേയ്ക്കാണ് ഒഴുക്കി വിട്ടത്. വരുമാന മാർഗത്തിനാണ് ഇങ്ങനെ ചെയ്തതെന്ന് യൂട്യൂബർ സഞ്ജു ടെക്കി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."