ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരങ്ങൾ; ഹ്യൂമാനിറ്റീസ് ഇന്റർനാഷണൽ എക്സലൻസ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
2024ൽ ഇന്ത്യൻ വിദ്യാർഥികൾക്കായി മാഞ്ചസ്റ്റർ സർവകലാശാല നിരവധി സ്കോളർഷിപ്പ് പദ്ധതികളാണ് തുറന്നു നൽകുന്നത്. സർവകലാശാലയിൽ ബിരുദാനന്തര പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഇവ നേടാൻ കഴിയും. പൂർണ്ണമായും അക്കാദമിക് മെറിറ്റ് അടിസ്ഥാനമാക്കിയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ബിരുദാനന്തര തലത്തിൽ ഹ്യൂമാനിറ്റീസ് വിഷയങ്ങൾ തിരഞ്ഞെടുക്കുന്ന അന്തർദേശീയ വിദ്യാർഥികൾക്ക് ഏറ്റവും മികച്ച ഒരു സ്കോളർഷിപ്പ് ആണ് ഹ്യൂമാനിറ്റീസ് ഇന്റർനാഷണൽ എക്സലൻസ് സ്കോളർഷിപ്പ്. ഇതിന് അപേക്ഷിക്കുന്നവർ ഇന്ത്യയിലെ അംഗീകൃത സ്ഥാപനത്തിൽ നിന്ന് 60 മുതൽ 70 ശതമാനം വരെ മാർക്ക് അടിസ്ഥാനത്തിൽ ബിരുദം നേടിയിരിക്കണം. ഇവർക്കാണ് യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ പഠിക്കാനുള്ള അവസരമുള്ളത്.
ഇതുകൂടാതെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി നൽകിവരുന്ന മറ്റൊരു സ്കോളർഷിപ്പ് ആണ് ഗ്ലോബൽ ഫ്യൂച്ചേഴ്സ് സ്കോളർഷിപ്പ്. ആഗോള വിദ്യാർഥികൾക്ക് ഏതാണ്ട് 22,33,476 രൂപയിലേറെ ഇതുവഴി നേടാൻ കഴിയും.
അക്കാദമിക് മെറിറ്റ് തന്നെയാണ് ഇവിടെയും പ്രവേശനത്തിനുള്ള മുഖ്യ യോഗ്യത. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ സ്കോളർഷിപ്പ് സംബന്ധിക്കുന്ന വിശദ വിവരങ്ങൾ നൽകിയിട്ടുണ്ട്. അപേക്ഷിക്കുന്നതിന് മുൻപായി ഉദ്യോഗാർത്ഥികൾ ഇത് നിർബന്ധമായും സന്ദർശിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."