യുഎഇയിൽ വിവാഹത്തിനു മുമ്പ് നിർബന്ധിത മെഡിക്കൽ പരിശോധന
ദുബൈ: യുഎഇയിൽ വിവാഹിതരാകാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്ക് വിവാഹത്തിനു മുമ്പുള്ള നിർബന്ധിത മെഡിക്കൽ പരിശോധനയുടെ ഭാഗമായി ഓപ്ഷനൽ ജനിതക പരിശോധനയ്ക്ക് വിധേയരാകാം. കാർഡി യോമയോപ്പതി, ജനിതക അപസ്മാരം, സ്പൈനൽ മസ്‌കുലാർ അട്രോഫി, ശ്രവണ നഷ്‌ടം, സിസ്റ്റിക് ഫൈബ്രോസിസ് ങ്ങിയ പാരമ്പര്യ രോഗങ്ങൾക്ക് കാരണമാകുന്ന 570ൽ അധികം ജനിതക മ്യൂട്ടേഷനുകൾ ജനിതക പരിശോധനയിൽ കണ്ടെത്തിയതായി യുഎഇയിലെ പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.
യുഎഇയിൽ വിവാഹം കഴി ക്കാൻ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാർക്കും പ്രവാസിക ൾക്കും വിവാഹത്തിനു മുമ്പു ള്ള മെഡിക്കൽ സ്ക്രീനിങ് നി ർബന്ധമാണെന്ന് എമിറേറ്റ്സ് ഹെൽത്ത് സർവിസസ് (ഇ.എ തുടച്ച്.എസ്) പ്രൈമറി ഹെൽത്ത് കെയർ ഡിപ്പാർട്ട്മെന്റ് ഡയരക്ട ർ ഡോ. കരീമ അൽറേസി പറ ഞ്ഞു. ഈ സ്ക്രീനിങിന്റെ ഭാഗമായി സൗജന്യ ജനിതക പരി ശോധന നടത്തും.
ഷാർജയി ലെ ഫാമിലി ഹെൽത്ത് പ്രൊമോഷൻ സെൻ്റർ, റാസൽ ഖൈമ യിലെ ജുൽഫർ ഹെൽത്ത് സെ ൻ്റർ, ഫുജൈറയിലെ അൽഫ സീൽ ഫാമിലി ഹെൽത്ത് പ്രമോഷൻ സെൻ്റർ എന്നിവിടങ്ങളിൽ പരിശോധനയ്ക്ക് ബുക്ക് ചെയ്യാം. ഇ.എച്ച്.എസ് സ്മാർട്ട് ആപ്പ്, കോൾ സെൻ്റർ മുഖേന യോ ബന്ധപ്പെട്ട ആരോഗ്യ കേ ന്ദ്രം നേരിട്ട് സന്ദർശിച്ചോ സേവ നം പ്രയോജനപ്പെടുത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."