HOME
DETAILS
MAL
നരേന്ദ്രമോദി വിവേകാനന്ദപാറയില്‍ ധ്യാനമിരിക്കുക മൂന്ന് ദിവസത്തിലായി 45 മണിക്കൂര്‍; സുരക്ഷ ഒരുക്കാന്‍ 2000 പൊലിസ് ഉദ്യോഗസ്ഥര്‍
May 29 2024 | 15:05 PM
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദ പാറയില്‍ ധ്യാനമിരിക്കുക മൂന്ന് ദിവസങ്ങളിലായി 45 മണിക്കൂര്‍. മെയ് 30 നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തുക. വൈകിട്ട് 4.55 ന് കന്യാകുമാരിയില്‍ എത്തും. അവിടെ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ബോട്ടില്‍ വിവേകാനന്ദ പാറയിലേക്ക് പോകും.
എട്ട് ജില്ലാ പൊലീസ് മേധാവിമാരടക്കം രണ്ടായിരത്തിലധികം പൊലിസുകാരെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയെത്തുന്ന സാഹചര്യത്തില്‍ കന്യാകുമാരിയില്‍ സന്ദര്‍ശ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ജൂണ്‍ ഒന്നിന് വൈകീട്ടോടെ ഡല്‍ഹിയിലേക്ക് തിരിക്കും. ഇന്ന് തിരുവനന്തപുരത്തു നിന്നും ഹെലികോപ്റ്റര്‍ പരീക്ഷണപ്പറക്കല്‍ നടത്തി. 2019 ല്‍ മോദി കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനം ഇരുന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."