റോഡ് ഗുണനിലവാരത്തിൽ യുഎഇ അഞ്ചാം സ്ഥാനത്ത്
ദുബൈ: റോഡ് ഗുണനിലവാരത്തിൽ ആഗോളതലത്തിൽ യുഎഇക്ക് അഞ്ചാം സ്ഥാനവും അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനവും. തുറമുഖ സേവ നങ്ങളുടെ കാര്യക്ഷമതയിൽ ആഗോളതലത്തിൽ ഒൻപതാം സ്ഥാനത്തും അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തുമാണ്. കാര്യക്ഷമതയിൽ ആഗോളതലത്തിൽ പത്താം സ്ഥാനത്തും അറബ് രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തു മാണ് യുഎഇ വേൾഡ് ഇക്ക്ണോമിക് ഫോറം പുറപ്പെടുവിച്ച ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്മെന്റ് ഇൻഡക്സ് 2024 റിപ്പോ ർട്ടിലാണ് യു.എ.ഇക്ക് നേട്ടം. പൊതുഗതാഗത സേവനത്തിൽ ഭരണാധികാരികളുടെ വീക്ഷണമാണ് യുഎഇയുടെ വളർച്ചയ്ക്ക് കാരണമെന്ന് ഊർജ, ഇൻഫ്രാസ്ട്രക്‌ചർ മന്ത്രി സു ഹൈൽ മുഹമ്മദ് അൽ മസ്‌റു യി പറഞ്ഞു.
വിവിധ മേഖലകളിലെ യുഎഇയുടെ സമീപന ത്തെയും തന്ത്രപരമായ ആസൂ ത്രണത്തെയും പ്രതിഫലിപ്പിക്കുന്നതാണ് നേട്ടം വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്മെൻ്റ് ഇൻഡക്സ് 2024 റിപ്പോർട്ടിലെ മേൽക്കൈ യുഎഇ നന്നായി വികസിപ്പിച്ച അടിസ്ഥാന സൗകര്യങ്ങളാണെന്നും ഉയർന്ന നിലവാരമാണ് ഇതു സൂചിപ്പിക്കുന്നതെന്നും ഫെഡറൽ കോംപറ്റിറ്റീവ്നെസ് ആൻഡ് സ്റ്റാറ്റി സ്റ്റിക്സ് സെന്റർ ഡയറക്ടർ ഹനൻ മൻസൂർ അഹ്ലി പറഞ്ഞു. റോഡുകൾ, പൊതുഗതാഗത സേവനങ്ങൾ, തുറമുഖ സേവ നങ്ങൾ എന്നിവയുടെ ഗുണനിലവാരത്തിൽ യു.എ.ഇ മാനദണ്ഡമാണ്. ഇത് വിദേശ നിക്ഷേപം ആകർഷിക്കാനും ജി.ഡി.പി വർധിപ്പി ക്കാനും സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."