HOME
DETAILS

പ്രവാചകനെ അവഹേളിച്ച കുന്നംകുളം ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

  
Web Desk
May 29 2024 | 16:05 PM

Kunnamkulam BJP panchayat president arrested for insulting Prophet

കുന്നംകുളം: ഇസ്‌ലാം മതത്തെ അപമാനിക്കുന്ന സന്ദേശം ഫേസ്ബുക്കില്‍ പങ്കുവച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.ജെ.പി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബൈജുവിനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

ബൈജു വേലായുധന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന്  ഇസ്‌ലാം മതത്തെയും പ്രവാചകന്‍ മുഹമ്മദ് നബിയെയും ഉള്‍പ്പെടെ മതപണ്ഡിതരെയും അപമാനിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയിരുന്നു. വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മതസ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തനം നടത്തിയതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരിക്കാട് സ്വദേശി താഴത്തേതില്‍ വീട്ടില്‍ റാഫിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധു മുല്ലശേരിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി സി.പി.എം 

Kerala
  •  12 days ago
No Image

മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്?; ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  12 days ago
No Image

ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി

Saudi-arabia
  •  12 days ago
No Image

മരക്കൊമ്പ് പൊട്ടിവീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  12 days ago
No Image

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

Kerala
  •  12 days ago
No Image

ഇന്ന് ലോക ഭിന്നശേഷി ദിനം: ഭിന്നശേഷി സൗഹൃദ കേരളം ഇനിയുമകലെ

Kerala
  •  12 days ago
No Image

ക്രിക്കറ്റ് അസോസിയേഷൻ്റെ ആദ്യ സ്പോർട്സ് ഹബ്ബ് പാലക്കാട്ട്

Kerala
  •  12 days ago
No Image

ക്ഷേമപെൻഷൻ: ധനവകുപ്പ് നിർദേശം അവഗണിച്ചു- അനർഹർ കടന്നുകൂടിയത് തദ്ദേശവകുപ്പിന്റെ വീഴ്ച

Kerala
  •  12 days ago
No Image

ആലപ്പുഴ അപകടം: പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരം

Kerala
  •  12 days ago
No Image

വൈദ്യുതി ചാർജ് കൂടും; നിരക്ക് പ്രഖ്യാപനം ഈ ആഴ്ച - ഡിസംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യം

Kerala
  •  12 days ago