ആയഞ്ചേരി കോള്‍നില പദ്ധതി പാതിവഴിയില്‍
വടകര: വേളം, ആയഞ്ചേരി, തിരുവള്ളൂര്‍ പഞ്ചായത്തുകളിലെ 1500 ഹെക്ടര്‍ നെല്‍വയല്‍ കൃഷി യോഗ്യമാക്കാനുള്ള ആയഞ്ചേരി കോള്‍നില പദ്ധതി പാതിവഴിയില്‍. കാല് നൂറ്റാണ്ട് മുന്‍പ് സമൃദ്ധമായ നെല്‍കൃഷി നടന്നിരുന്ന വയല്ലുകള് ഇപ്പോള്‍ പായല്‍, അട്ട എന്നിവയുടെ ശല്യം കാരണം കൃഷിക്ക് ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്. വെള്ളക്കെട്ടാണ് കൃഷിയിറക്കുന്നതിനുള്ള മറ്റൊരു പ്രധാന തടസം. നബാര്‍ഡിന്റെ മൂന്നര കോടി രൂപയുടെ സഹായത്തോടെയാണ് കോള്‍നിലം കൃഷി യോഗ്യമാക്കല്‍ പദ്ധതി തുടങ്ങിയത്. തോട്, വയല്‍ റോഡ് നിര്‍മാണം എന്നിവയൊക്കെ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ആവശ്യമായ ഭാഗങ്ങളില്‍ ഷട്ടര്‍ നിര്‍മിച്ച് വെള്ളം കയറുന്നത് ഒഴവാക്കുന്ന നടപടി പൂര്‍ത്തിയായിട്ടില്ല. വെള്ളക്കെട്ട് ഒഴിവാകാത്തതിനാല്‍ കൃഷിയിറക്കാനാവാത്ത സ്ഥിതിയാണ്.ആയഞ്ചേരി കോള്‍നില പദ്ധതി ഉടന്‍ പൂര്ത്തിയാക്കണമൊവശ്യപ്പെട്ട് കെ.എം.സി.സി. ഭാരവാഹികളായ അസീസ് ചേരാപുരം, ഇബ്രാഹിം മുറിച്ചാണ്ടി തുടങ്ങിയവര്‍ ചേര്‍ന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എയ്ക്ക് നിവേദനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."